വൈകുണ്ഠ ഏകാദശി ഉത്സവം കൊടിയേറ്റം
മയ്യഴി, മുണ്ടോ ക്ക് ഹരീശ്വരക്ഷേത്രത്തിൽ വൈകുണ്ഠ ഏകാദശി ഉത്സവം 22 മുതൽ 28 വരെ നടക്കും. നീലകണ്ഠൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ 22-ന് വൈകുന്നേരം 7.40-നും 8.30-നും മധ്യേ കൊടിയേറ്റം നടക്കും. തുടർന്ന് കലവറ നിറയ്ക്കൽ, രാത്രി ഒൻപതിന് ഭജന,
23-ന് രാത്രി എട്ടിന് നിവേദ്യംവരവ്, 24-ന് രാവിലെ 11.30-ന് നെയ്യഭിഷേകം, രാത്രി എട്ടിന് നിവേദ്യം വരവ്, 25-ന് ദീപാരാധനയ്ക്ക് ശേഷം വിവേക് വടകര ആൻഡ് പാർട്ടിയുടെ നാദസ്വരം, കടമേരി ശ്രിജിത്ത് മാരാർ ആൻഡ് പാർട്ടിയുടെ ചെണ്ടമേളം, 6.30-ന് രഥോത്സവം. 26- ന് രാവിലെ 10-ന് ആറാട്ടെഴുന്നള്ളത്ത്, തുടർന്ന് ക്ഷേത്രാങ്കണത്തിൽ
ആറാട്ട്, കൊടിയിറക്കം.

Post a Comment