o അഴിയൂർ ഗ്രാമപഞ്ചായത്തിൽ 18 ജനപ്രതിനിധികളും അധികാരമേറ്റു
Latest News


 

അഴിയൂർ ഗ്രാമപഞ്ചായത്തിൽ 18 ജനപ്രതിനിധികളും അധികാരമേറ്റു


 അഴിയൂർ ഗ്രാമപഞ്ചായത്തിൽ 18 ജനപ്രതിനിധികളും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വരണാധികാരി കെ.ആശ മുതിർന്ന അംഗമായ പന്ത്രണ്ടാം വാർഡിൽ നിന്ന് വിജയിച്ച കെ.ലീലക്ക് ആദ്യം സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർന്ന് മറ്റെല്ലാ മെമ്പർമാർക്കും കെ.ലീല സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. അധികാരമേറ്റ 18 മെമ്പർമാർക്കും ഹരിതകർമസേന മൺകൂജ നൽകി. ചടങ്ങിന് റിട്ടേണിംഗ് ഓഫീസർ കെ ആശ ഉപവരണാധികാരി ടി.ഷാഹുൽ ഹമീദ് എന്നിവർ നേതൃത്വം നൽകി. തുടർന്ന് ജനപ്രതിനിധികളുടെ യോഗം മുതിർന്ന അംഗം കെ ലീലയുടെ അധ്യക്ഷതയിൽ ചേർന്നു. ഇലക്ഷൻ കമ്മീഷന്റെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് സംബന്ധിച്ച നിർദ്ദേശം പഞ്ചായത്ത് സെക്രട്ടറി യോഗത്തിൽ വായിച്ചു.

Post a Comment

Previous Post Next Post