*ജൂബിലി ഷോപ്പിംഗ് കോംപ്ലക്സിൽ പൊതു ശൗചാലയങ്ങൾ തുറന്നു* തലശ്ശേരി : സെപ്റ്റിക്ക് ടാങ്കിലെ ചോർച്ചയടക്കാൻ അടച്ചിട്ട പഴയ ബസ് സ്റ്റാന്റ് ജൂബിലി ഷോപ്പിംഗ് കോംപ്ലക്സി ലെ പൊതു മൂത്രപ്പുരകൾ തുറന്നു . പുതിയതും പഴയതുമായ സാനിറ്ററി ഉപകരണങ്ങൾ ഉപയോഗിച്ച് നവീകരിച്ച ശൗചാലയത്തിനിപ്പോൾ പുതുമോടിയുണ്ട് . ഇക്കഴിഞ്ഞ ഒക്ടോബർ 16 മുതലാണ് നഗരമധ്യത്തിലെ ബഹുനില കോംപ്ലക്സിലുള്ള പൊതുമൂത്രപ്പുരകൾ റിപ്പയർ ആവശ്യാർത്ഥം ഒന്നായി അടച്ചിട്ടത് . കോംപ്ലക്സ് കെട്ടിടത്തിൽ രണ്ട് നിലകളിലായി സ്ത്രീകൾക്കും പുരുഷന്മാർക്കുമായി നാല് മൂത്രപ്പുരകളാണ് ഉണ്ടായിരുന്നത് . ഇതിൽ നിന്നുള്ള മലിനജലം തകർന്ന പൈപ്പിലൂടെ പുറത്ത് ഒഴുകിയെത്തിയതാണ് അടച്ചുപൂട്ടാൻ കാരണമായത് .

Post a Comment