പ്രവാചക സ്നേഹം' സംഗമം നടത്തി
പന്തക്കൽ : ഇടയിൽ പീടിക ഐഡിയൽ സോഷ്യൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ പ്രവാചക സ്നേഹം എന്ന വിഷയത്തിൽ സംഗമം സംഘടിപ്പിച്ചു. ഈസ പന്തക്കൽ ഖിറാഅത്ത് നടത്തി. മഹറൂഫ് പന്തക്കൽ അധ്യക്ഷത വഹിച്ചു. ഇക്ബാൽ സാഹിബ് സ്വാഗതം പറഞ്ഞു. കണ്ണൂർ കൗസർ ജുമാ മസ്ജിദ് ഖത്തീബ് കെ ഇഷാ മുത്തലിബ് റബീഉൽ അവ്വലിന്റെ പ്രാധാന്യത്തെ കുറിച്ചും പ്രവാചകൻ മുഹമ്മദ് നബിയുടെ മഹത്വത്തെ കുറിച്ചും പ്രഭാഷണം നടത്തി. സ്ത്രീകൾ ഉൾപ്പെടെ നിരവധി പേർ സംഗമത്തിൽ പങ്കെടുത്തു.

Post a Comment