o അഴിയൂരിൽ വഴിവാണിഭ കച്ചവടക്കാർക്കെതിരെ നടപടികൾ സ്വീകരിച്ചു.
Latest News


 

അഴിയൂരിൽ വഴിവാണിഭ കച്ചവടക്കാർക്കെതിരെ നടപടികൾ സ്വീകരിച്ചു.


 അഴിയൂരിൽ വഴിവാണിഭ കച്ചവടക്കാർക്കെതിരെ നടപടികൾ സ്വീകരിച്ചു.



അഴിയൂർ പഞ്ചായത്തിൽ അനുമതി ഇല്ലാതെ കച്ചവടം ചെയ്യുന്ന സ്ഥാപാനങൾ ,വ്യക്തികൾ എന്നിവർക്കെതിരെ നടപടി എടുക്കുന്നതിൻ്റെ ഭാഗമായി  വൈകുന്നേരത്ത്  ചോമ്പാൽ പോലിസിൻ്റെ സഹായത്തോടെ  സ്ക്വാഡ് പ്രവർത്തിച്ചു. അനുമതി ഇല്ലാതെ മോന്താൽ പാലത്തിന് സമീപത്ത് പ്രവർത്തിക്കുന്ന താൽക്കാലികമായി പച്ചക്കറി വിൽക്കുന്ന സ്ഥാപനത്തിൻ്റെ ഉടമക്ക് 24 മണിക്കൂർ സമയം അനുവദിച്ച് കട പൂട്ടുവാൻ നോട്ടീസ് നൽകി, കുഞ്ഞിപ്പള്ളിക്ക് സമീപത്ത് അനധികൃതമായി പ്രവർത്തിക്കുന്ന തുണി ഷോപ്പ്, ലോട്ടറി കച്ചവടം എന്നിവ പൂട്ടിച്ചു. വഴി വാണിഭം നടത്തുന്ന കുഞ്ഞിപ്പള്ളി പരിസരത്ത് അത്തർ കച്ചവടം നീക്കം ചെയ്തു . അണ്ടി കമ്പനി പരിസരം, ഓവർ ബ്രിഡ്ജ് പരിസരം, ചുങ്കം, മുക്കാളി എന്നി സ്ഥലങ്ങളിൽ വണ്ടിയിൽ കൊണ്ട് വന്ന് പഴ വർഗങ്ങൾ വിൽക്കുന്നത് തടയുകയും വണ്ടി നമ്പർ രേഖപ്പെടുത്തി താക്കീത് നൽകി, തുടർ പരിശോധന യിൽ പ്രസ്തുത വണ്ടി യിൽ വിൽപ്പന നടത്തുകയാണെങ്കിൽ കേസ് എടുക്കുന്നതാണ്. അനധികൃത തട്ട് കട ഉൽപ്പെടെ പഞ്ചായത്ത് ലൈസൻസ് ഇല്ലാത്ത എല്ലാ സ്ഥാപനങ്ങളിലും തുടർ പരിശോധന നടത്തി നടപടി സ്വീകരിക്കുന്നതാണ്.കൂടാതെ ഭക്ഷ്യ സുരക്ഷ വകുപ്പിൻ്റെ സഹായത്തോടെ അടുത്ത ദിവസം രാത്രി കാല പരിശോധന നടത്തുന്നതാണ്. ലൈസൻസ് ഇല്ലാത്ത വ്യാപാരികൾക്കെതിരെയും , യാതൊരു അനുമതിയില്ലാതെ പ്രവർത്തിക്കുന്ന വഴിവാണിഭ കച്ചവടക്കാർക്കെതിരെയും ശകതമായ നടപടി സ്വീകരിക്കുന്നതാണ്. സ്ക്വാഡ് പ്രവർത്തനത്തിന് പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുൽ ഹമീദ്, സിവിൽ പോലിസ് ഓഫീസർ രാജിവൻ, പഞ്ചായത്ത് സെക്ഷൻ ക്ലാർക്ക് സി.എച്ച് മുജീബ് റഹ്മാൻ എന്നിവർ നേത്യത്തം നൽകി.തുടർപരിശോധനയും നടപടിയും ഉണ്ടാകുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

Post a Comment

Previous Post Next Post