ബഷീർ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു.
മാഹി : പള്ളൂർ കസ്തൂർബാഗാന്ധി ഗവ. ഹൈസ്കൂളിൽ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു.
പ്രധാനാധ്യാപികയുടെ ചുമതല വഹിക്കുന്ന വി.പി.ഷമീദയുടെ അധ്യക്ഷതയിൽ നടന്ന അനുസ്മരണ സമ്മേളനം പിന്നണി ഗായകൻ എം.മുസ്തഫ മാസ്റ്റർ ബഷീർ സ്മൃതിപ്പാട്ടുപാടി ഉദ്ഘാടനം ചെയ്തു.
ബഷീർ എന്ന എഴുത്തുകാരൻ തൻ്റെ ഓർമ്മയിൽ നിറയുന്നത് എങ്ങനെയെന്ന് സ്വന്തം ബഷീർ അനുഭവം വിവരിച്ചു നടത്തിയ അനുസ്മരണ പ്രഭാഷണം ശ്രദ്ധേയമായി.
മുഹമ്മദ് അമീൻ, ൠതുപർണ്ണ, കൃഷ്ണ മയൂര, ആത്മിക അനിൽ, ഹൂറിയ,ബി. നേദ്യ, ആഗ്നേയ എസ് വിനീത്, ശർണിക, മെഹവിഷ് അസ്മി, എ.എസ്. അനന്യ എന്നിവർ വൈക്കം മുഹമ്മദ് ബഷീറിൻ്റെ കൃതികളിലെ മുഖ്യ കഥാപാത്രങ്ങളുടെ വേഷമണിഞ്ഞ് സദസ്സുമായി നടത്തിയ സംഭാഷണം കാണികൾക്ക് നവ്യാനുഭവമായി.
പി.കെ. സത്യഭാമ സ്വാഗതവും, കലാ സാഹിത്യ വേദി കൺവീനർ സി. എം.നിഷ നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികളവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി.

Post a Comment