o മയ്യഴിയുടെ കഥാകാരൻ മയ്യഴി വിടുന്നു.
Latest News


 

മയ്യഴിയുടെ കഥാകാരൻ മയ്യഴി വിടുന്നു.


 മാഹി:  ഈ മാസം പത്തിന്  മയ്യഴിയുടെ കഥാകാരൻ എം.മുകുന്ദൻ പള്ളൂരിലേക്ക് താമസം മാറ്റുന്നു 'പഴയ വീടിൻ്റെ പേരായ

മണിയമ്പത്ത് എന്ന് തന്നെയാണ് പുതിയ വീടിനും പേര്.

  മയ്യഴിയിൽ മുകുന്ദൻ ജനിച്ചുവളർന്ന തറവാട് വീടിനോട് ചേർന്ന് ഇരുപത്തഞ്ച് വർഷം മുമ്പ് പണിതവീട്ടിൽ നിന്നാണ് ഇപ്പോൾ

പുഴക്കക്കരെ നാല് കിലോമീറ്റർ അകലെയുള്ള പുതിയ വീട്ടിലേക്ക് താമസം മാറ്റുന്നത്. 


വീടിന് ഭീഷണിയായ വാഹന അപകടങ്ങളാണ്

മയ്യഴിയിലെ വീട് വിട്ടൊഴിയാൻ തന്നെ പ്രേരിപ്പിച്ചതെന്ന് കഥാകാരൻ പറയുന്നു.


പള്ളിയിൽ പെരുന്നാൾ തുടങ്ങിയാൽ മുകുന്ദൻ്റെ വീടിന് മുന്നിലെ റോഡിലൂടെയാണ് വാഹനങ്ങൾ വഴിതിരിച്ചു വിടുന്നത് .

പെരുന്നാൾ തുടങ്ങിയാൽ വീടിൻ്റെ മതിലിന് വാഹനമിടിക്കുന്നത്  പതിവാണ്.


മുകുന്ദൻ വീട്ടിലില്ലാത്ത സമയത്ത് കള്ളൻ കയറുന്നതും തുടർക്കഥയായിരുന്നു.

അതിൻ്റെ പേരിൽ

"മുകുന്ദൻ്റെ വീട്ടിൽ കയറിയ കള്ളൻ ഞാനായിരുന്നു എന്ന കഥാസമാഹാരവും പുറത്തിറങ്ങിയിരുന്നു.

Post a Comment

Previous Post Next Post