മയ്യഴി : മാഹി സെയ്ൻറ് തെരേസാ തീർഥാടനകേന്ദ്രത്തിലെ ക്രിസ്മസ് ആഘോഷ പരിപാടികൾ 24 നും 25 നും നടക്കും 24 - ന് രാത്രി 9 മുതൽ തിരുകർമ്മ ങ്ങൾ നടക്കും . 25 - ന് ക്രിസ്മസ് ദിനത്തിൽ രാവിലെ 6.45 നും 8.30 നും 9.45 നും 11 നും ആഘോഷമായ ദിവ്യബലികൾ നടക്കും . രാത്രി 9 - ന് നടക്കുന്ന കുർബാനക്ക് ശേഷം പുൽക്കൂട് ജനങ്ങൾക്കായി തുറക്കും . കോവിഡിന്റെ നിയന്ത്രണങ്ങൾ ഉള്ളതിനാൽ മാഹിയിലാകെ സഞ്ചരിക്കുന്ന ചലിക്കുന്ന പൂൽക്കുട് ഒഴിവാക്കി . ഇടവക വികാരി ഫാ . ജെറോം ചിങ്ങന്തറ , സഹ വികാരി ജോസഫ് അനിൽ , ഡീക്കന്മാരായ ആൻറണി പോളക്കാട്ട് , ഷിബു ജോസഫ് എന്നിവർ തിരുകർമ്മങ്ങൾക്ക് കാർമ്മി കത്വം വഹിക്കും .
മാഹി പളളിയിൽ ക്രിസ്മസ് ആഘോഷം
MAHE NEWS
0

Post a Comment