o മാഹിയിൽ കോവിഡ് വ്യാപനം : കൂടുതൽ ജാഗ്രത വേണമെന്ന്
Latest News


 

മാഹിയിൽ കോവിഡ് വ്യാപനം : കൂടുതൽ ജാഗ്രത വേണമെന്ന്


മയ്യഴി , മാഹി മേഖലയിൽ കോവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് മാഹിഅഡ്മിനിസ്ട്രേറ്റർ അറിയിച്ചു . മാഹിയിൽ കോവിഡ് പരിശോധനയ്ക്ക് മതിയായ ക്രമീകരണങ്ങൾ ചെയ്തിട്ടുള്ളതി നാൽ രോഗബാധിതരെ പ്രാഥമിക ഘട്ടത്തിൽത്തന്നെ തിരിച്ചറിയാനും ഒറ്റയ്ക്ക് താമസിപ്പിക്കാനും കൊറോണ വൈറസിന്റെ വ്യാ പനം തടയാനും കഴിയുന്നുണ്ട് .ഇക്കാര്യത്തിൽ സൗജന്യമായുള്ള പരിശോധന നടത്താൻ പൊ തുജനങ്ങൾ സ്വമേധയാ മുന്നോട്ടുവരണമെന്ന് അഭ്യർഥിച്ചു . രോഗലക്ഷണങ്ങൾ ഇല്ലാത്തതോ നേരിയ രോഗലക്ഷണങ്ങളോ ഉള്ള കോവിഡ് രോഗികൾക്ക് നേരത്ത ചെയ്തതുപോലെ പരിശോധനയിൽ പോസിറ്റിവ് ആയാൽ ഹോം ഐസൊലേഷൻ സ്വീകരിക്കാവുന്നതാണ് . കൂടുതൽ വിവരങ്ങൾക്ക് ഹെൽപ് ലൈൻ നമ്പറുകളിൽ ബന്ധപ്പെടണം . 0490 2332960 , 0490 2332222 .

Post a Comment

Previous Post Next Post