അഴിയൂർ: മാഹി റെ: സ്‌റ്റേഷന് സമീപം അതിർത്തി മഞ്ചക്കൽ റോഡിലെ ഇൻഡോർ സ്‌റ്റേഡിയത്തിന് മുൻവശം ചിറ്റാരിപറമ്പുള്ള ഹരിഹരൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള സ്ക്രാപ്പ് കടയുടെ ഓഫീസിൽ കവർച്ച നടന്നു. ഇന്നലെ രാത്രിയാണ് കവർച്ച നടന്നത്. 16 ക്യാമറകളുടെയും കണക്ഷൻ വിച്ഛേദിച്ചു. കെട്ടിടത്തിന്റെ ഉൾഭാഗത്തുള്ള 4 ക്യാമറകളുടെ DVR കള്ളൻമാർ എടുത്തു കൊണ്ടു പോയി. പതിനായത്തി അഞ്ഞൂറ് രൂപയും നഷ്ടപ്പെട്ടിട്ടുണ്ട്. ചോമ്പാൽ പോലീസ് കേസ് റജിസ്ട്രർ ചെയ്ത് അന്വേഷണം തുടങ്ങി.
ലോക്ക് ഡൗണിന് മുമ്പേ ഈ പ്രദേശങ്ങളിൽ കവർച്ച സംഭവങ്ങൾ ഉണ്ടായിരുന്നുവെങ്കിലും ലോക്ക് ഡൗണിന് ശേഷം ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെടുന്ന സംഭവമാണിത്.

Post a Comment