*മയ്യഴിയിൽ സൗജന്യ റേഷൻ ഗോതമ്പ് വിതരണം 6 മുതൽ*
മയ്യഴി: പുതുച്ചേരി സർക്കാർ സിവിൽ സപ്ലൈസ് & കൺസ്യൂമർ എഫയേഴ്‌സ് വകുപ്പിന്റെ നേതൃത്വത്തിൽ മയ്യഴി മേഖലയിലെ റേഷൻ കാർഡുടമകൾക്ക് സൗജന്യ ഗോതമ്പ് വിതരണം ചെയ്യുന്നു. ഡിസംബർ 2025, ജനുവരി 2026 മാസങ്ങളിലേക്കുള്ള ഗോതമ്പാണ് വിതരണം ചെയ്യുന്നത്.
ചുവപ്പ് കാർഡിന് രണ്ട് കിലോയും മഞ്ഞ കാർഡിന് രണ്ട് കിലോയും വീതം ഓരോ മാസത്തിനും അനുവദിച്ചിട്ടുണ്ട്. ഇതോടെ രണ്ട് മാസത്തേക്ക് നാല് കിലോ വീതം ലഭിക്കും. സർക്കാർ ഉദ്യോഗസ്ഥർ അംഗങ്ങളായിട്ടുള്ള കാർഡുടമകൾക്ക് വിതരണം ബാധകമല്ലെന്ന് അധികൃതർ അറിയിച്ചു.
*മാർച്ച് 6 മുതൽ 10 വരെ രാവിലെ 9 മുതൽ 1 വരെയും ഉച്ചയ്ക്ക് ശേഷം 2 മുതൽ 6 വരെയും വിതരണം നടത്തും.*
പുതുതായി പുനഃക്രമീകരിച്ച റേഷൻ കടകളിലൂടെയാണ് വിതരണം.
റെയിൽവേ സ്റ്റേഷൻ റോഡിലെ The Mahe കൺസ്യൂമർ Co‑op Stores Ltd, മഞ്ചക്കൽ ജുമാമസ്ജിദ് സമീപം, ചാലക്കര ഉസ്മാൻ റോഡ്, ചെമ്പ്ര ഗവ. എൽ.പി സ്കൂൾ സമീപം, പള്ളൂർ നെല്ല്യാട്ട് കളരി ഭഗവതി ക്ഷേത്രം സമീപം, ഈസ്റ്റ് പള്ളൂർ സുബ്രമണ്യൻ കോവിൽ സമീപം, കൊയ്യോട്ടുതെരു, പന്തക്കൽ എന്നിവിടങ്ങളിലെ റേഷൻ കടകളിൽ നിന്നാണ് വിതരണം.
കൂടുതൽ വിവരങ്ങൾക്ക് 7306899601, 9496602025 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Post a Comment