*ഓട്ടോറിക്ഷയുടെ മുൻ ഗ്ലാസ് തകർത്തു*
തലശ്ശേരി: ജഗന്നാഥ ക്ഷേത്രം ഉത്സവത്തിൽ പങ്കെടുക്കാനെത്തിയ ഓട്ടോറിക്ഷയുടെ മുൻ ഗ്ലാസ് തകർത്ത നിലയിൽ കണ്ടെത്തി.
കരിയാട് വട്ടപ്പറമ്പത്ത് നവനീതത്തിൽ സി. സുധീഷ് കുമാറിന്റെ KL 58 H 3318 നമ്പർ ഓട്ടോറിക്ഷയാണ് അജ്ഞാതർ തകർത്തത്. കഴിഞ്ഞ ചൊവ്വാഴ്ച (3.3.2026) രാത്രി 8.15 ന് ശേഷം ടെംപിൾ ഗേറ്റ് സമീപം കാരയിൽ ഭഗവതി ക്ഷേത്രത്തിന് സമീപത്ത് ഓട്ടോ പാർക്ക് ചെയ്ത് അദ്ദേഹം ജഗന്നാഥ ക്ഷേത്രം ഉത്സവത്തിൽ പങ്കെടുക്കാൻ പോയിരുന്നു.
രാത്രി 11.15 ഓടെ മടങ്ങിയെത്തിയപ്പോൾ ഓട്ടോറിക്ഷയുടെ മുൻ ഗ്ലാസ് തകർന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് സംഭവം തലശ്ശേരി പൊലീസിൽ അറിയിക്കുകയും SHOയ്ക്ക് പരാതി നൽകുകയും ചെയ്തു.

Post a Comment