കോഴിക്കോടിൻ്റെ ഊട്ടി എന്നറിയപ്പെടുന്ന കരിയാത്തുംപാറ.
മാഹിയിൽ നിന്നും 62 കിലോമീറ്ററാണ് കരിയാത്തും പാറയിലേക്കുള്ള ദൂരം. രണ്ട് മണിക്കൂർ യാത്ര ചെയ്താൽ എത്താവുന്ന ദൂരം
പെരുവണ്ണാമുഴി ഡാമിന് സമീപത്ത് സ്ഥിതി ചെയ്യുന്ന കരിയാത്തുംപാറയുടെ കുളിർമയേകുന്ന കാഴ്ചകള്‍ വര്‍ണ്ണനകള്‍ക്കും അപ്പുറമാണ്.
പ്രകൃതിസ്നേഹികൾക്ക് കരിയത്തും പാറ ഒരു ഹരം തന്നെയാണ് .
മാഹിയിൽ നിന്നും ഒരു വൺഡേ ടൂർ ആഗ്രഹിക്കുന്നവർക്ക് കാരിയാത്തുംപാറ യോജിച്ച സ്ഥലം തന്നെ.
കുറ്റ്യാടി മലനിരകളിൽ നിന്നും മണികിലുക്കി ചിന്നി ചിതറി വരുന്ന കുറ്റ്യാടി പുഴയിലെ വെള്ളിഓളങ്ങള്‍ക്കൊപ്പം കുട്ടികൾക്കും മുതിർന്നവർക്കുംനീന്തിത്തുടിച്ച് ,പച്ച പുല്മേടുകളിൽ വിശ്രമിച്ച് ഒരവധിദിനം ആസ്വദിച്ച് മടങ്ങാം
കോഴിക്കോട്- കക്കയം റൂട്ടിലാണ് കരിയാത്തും പാറ സ്ഥിതി ചെയ്യുന്നത്.
മാഹിയിൽ നിന്നും കുറ്റ്യാടിയെത്തി അവിടെ നിന്നും വലത്തോട്ട് തിരിഞ്ഞ് നേരെ കടിയങ്ങാട് നിന്ന് ഇടത്തോട്ട് പോയി കൂരാച്ചുണ്ട് തോണിക്കടവ് വഴിയാണ് കരിയാത്തും പാറയിൽ എത്തേണ്ടത്
മഴക്കാലത്താണ് പോകുന്നതെങ്കിൽ ഒട്ടനവധി ചെറു വെള്ളച്ചാട്ടങ്ങളും കാണാം
പച്ചപുതച്ചമലനിരകൾക്ക് നടുവിലെ തടാകവും ,പുല്മേടുകളിലെ തണൽ വിരിച്ച് നില്ക്കുന്ന മരങ്ങളും, മേഞ്ഞ് നടക്കുന്ന കന്നുകാലിക്കൂട്ടങ്ങളും ,മലയിറങ്ങി വരുന്ന കോടമഞ്ഞും നിങ്ങളുടെ മനം കവരുമെന്നതിൽ സംശയിക്കേണ്ട
കരിയാത്തും പാറയിൽ നിന്നും മുന്നോട്ട് പോയി ഇടത്തോട്ട് 15 കിലോമീറ്റർ പോയാൽ കക്കയം ഡാമും വലത്തോട്ട് തിരിഞ്ഞ് കുറച്ച് മുന്നോട്ട് പോയാൽ ഫോഗ് വ്യൂ പോയൻറുമെത്തും.
മഴക്കാലത്ത് പോയാൽ ഈ സ്ഥത്ത് മഞ്ഞ് മൂടിക്കിടക്കുന്നത് കാണാംഫോഗ് വ്യൂ പോയൻ്റിൽ നിന്നും താഴെ കരിയാത്തും പാറയുടെ ദൃശ്യം വളരെ മനോഹരമാണ്
കക്കയം ഡാമിൽ കടന്നാൽ ഉരുക്കുഴി വെള്ളച്ചാട്ടം കാണാം
വെള്ളച്ചാട്ടത്തിൻ്റെ ഉദ്ഭവം മാത്രമേ കാണാൻ സാധിക്കൂ
പൂർണ്ണരൂപം ദർശിക്കാൻ സാധ്യമല്ല
കരിയാത്തുംപാറ സന്ദർശിക്കാൻ നിരവധി പേരാണ് നിത്യേന വരുന്നത് .കുതിര സവാരിക്കുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്.
ശ്രദ്ധിക്കുക
തടാകത്തിലെ പാറക്കെട്ടിനടുത്ത് നിരവധി പേരുടെ ജീവനപഹരിച്ച ഒരു കയമുണ്ട്. കാട്ടരുവിയിലെ ഉരുളൻ കല്ലുകളിൽ തട്ടി വരുന്ന തണുത്ത വെള്ളത്തിൽ ആർത്തുല്ലസിക്കുമ്പോൾ
മുന്നറിയിപ്പ് ബോർഡുകൾ അവഗണിക്കാതിരിക്കുക .
പ്രകൃതിരമണീയമായ ഈ പ്രദേശം മലിനമാക്കാതിരിക്കുക
തോണിക്കടവ് വേനൽക്കാലത്ത്
വേനലിൽ കരിയാത്തും പാറയിലെ അരുവി
ഫോട്ടോ
&
വിവരണം
കാർത്തു വിജയ്

Post a Comment