തലശ്ശേരി വിദ്യാഭ്യാസ ജില്ല വൈസ് പ്രസിഡണ്ട് സി.മനോഹരൻ മാസ്റ്റരെ അക്രമിച്ച സംഭവത്തിൽ കെ . പി . എസ് . ടി . എ പ്രതിഷേധിച്ചു
തലശ്ശേരി : തദ്ദേശ തെരഞ്ഞെടുപ്പിൽ കൂടാളി പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ നിന്നും മത്സരിച്ചു ജയിച്ച കോൺഗ്രസ് സ്ഥാനാർത്ഥിയും കെ . പി . എസ് . ടി . എ തലശ്ശേരി വിദ്യാഭ്യാസ ജില്ല വൈസ് പ്രസിഡണ്ടുമായ സി . മനോഹരൻ മാസ്റ്റരെ അക്രമിച്ചു പരിക്കേൽപിച്ച സംഭവത്തിൽ ജില്ല കമ്മിറ്റി പ്രതിഷേധിച്ചു . പ്രസിഡണ്ട് കെ . രാജേഷ് അധ്യക്ഷത വഹിച്ചു . കെ . രമേശൻ , പി . പി ഹരിലാൽ , പി . എം ദിനേശൻ , രജീഷ് കാളിയത്താൻ , കെ റസാക്ക് , പി . എം ജയശ്രീ , കെ . രാജൻ തുടങ്ങിയവർ സംസാരിച്ചു .

Post a Comment