പാറക്കൽ തീരദേശത്ത് ശുദ്ധജലം വിതരണം ചെയ്യുന്നു
*മാഹിയിൽ ശുദ്ധജല വിതരണം മുടങ്ങുന്നത് നേരത്തെ അറിയിക്കണം*
മാഹി: കേരളത്തിൽ വാട്ടർ അതോറിറ്റിയുടെ അറ്റകുറ്റപ്പണി പുരോഗമിക്കുന്നതിനാൽ വെള്ളി ,ശനി ദിവസങ്ങളിൽ ശുദ്ധജല വിതരണം മുടങ്ങുമെന്ന അറിയിപ്പ് ജനങ്ങൾ അറിഞ്ഞത് വെള്ളിയാഴ്ച്ച പത്രത്തിലൂടെ
ഒരുദിവസം നേരത്തെ അറിയിച്ചിരുന്നെങ്കിൽ ആവശ്യത്തിനുള്ള കുടിവെള്ളം സംഭരിച്ചു വെക്കുമായിരുന്നു.
ശുദ്ധജലം എത്തിക്കുവാനുള്ള താത്ക്കാലിക സംവിധാനം ഏർപ്പെടുത്തിയിരുന്നെങ്കിലും
രാവിലെ മുതൽ കാത്തിരുന്ന തീരദേശ നിവാസികൾക്ക് വെള്ളം കിട്ടിയത് വൈകീട്ട് 4 മണിക്ക്
അന്നന്നത്തെ കുടിവെള്ളം സംഭരിക്കാൻ മാത്രം സൗകര്യമുള്ളവർക്ക് ഇത് ഏറെ ബുദ്ധിമുട്ടുണ്ടാക്കി
ശുദ്ധജല വിതരണം മുടങ്ങുമ്പോൾ അറിയിപ്പ് ഒരു ദിവസം മുമ്പേ നല്കണമെന്ന് ജനങ്ങൾ ആവശ്യപ്പെട്ടു

Post a Comment