മാഹി കോവിഡ്-19 റിപ്പോർട്ട്
05-12-2020, 6.00 PM
ഇന്ന് മാഹിയിൽ 18 പുതിയ കോവിഡ്-19 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ടു ചെയ്തിട്ടുള്ളത്.
ഇതിൽ 17 പോസിറ്റീവ് ഫലങ്ങൾ റാപ്പിഡ് ആന്റിജൻ ടെസ്റ്റിലൂടെയും ഒരു ഫലം ട്രൂനാററ് ടെസ്റ്റിലൂടെയും ലഭ്യമായതാണ്.
മുൻപത്തെ പോസിറ്റീവ് കേസിന്റെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവരായ പന്തക്കൽ താമസിക്കുന്ന ഒരാൾക്കും ചാലക്കരയിൽ മൂന്ന് പേർക്കും ഈസ്റ്റ് പള്ളൂരിൽ ആറു പേർക്കും ചെറുകല്ലായിൽ ഒരാൾക്കും ഇന്ന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.
രോഗ ലക്ഷണങ്ങൾ കാരണം നടത്തിയ ടെസ്റ്റിൽ ഈസ്റ്റ് പള്ളൂരിലെ ഒരാൾക്കും പന്തക്കലിലെ ഒരാൾക്കും ഗ്രാമത്തിയിലെ ഒരാൾക്കും ചെമ്പ്രയിലെ ഒരാൾക്കും ഇന്ന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.
നിരീക്ഷണത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ മഞ്ചക്കൽ താമസിക്കുന്ന ഒരാൾക്കും ചെറുകല്ലായ് താമസിക്കുന്ന രണ്ട് പേർക്കും ഇന്ന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്ന് മാഹിയിൽ 279 കോവിഡ്-19 ടെസ്റ്റുകൾ നടത്തിയിട്ടുണ്ട്.
കോവിഡ് -19 പോസിറ്റീവായിരുന്ന 18 പേർ ഇന്ന് രോഗമുക്തി നേടി.
ആകെ ആക്റ്റീവ് കേസുകളുടെ എണ്ണം ( 05-12-2020) - 146.

Post a Comment