o മാഹി കോവിഡ്-19 റിപ്പോർട്ട്
Latest News


 

മാഹി കോവിഡ്-19 റിപ്പോർട്ട്


 മാഹി കോവിഡ്-19 റിപ്പോർട്ട്

04-12-2020, 6.00 PM


   ഇന്ന് മാഹിയിൽ 19 പുതിയ കോവിഡ്-19 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ടു ചെയ്തിട്ടുള്ളത്. 


 ഇതിൽ 6 പോസിറ്റീവ് ഫലങ്ങൾ RTPCR ടെസ്റ്റിലൂടെയും 12 പോസിററീവ് ഫലങ്ങൾ റാപ്പിഡ് ആന്റിജൻ ടെസ്റ്റിലൂടെയും ലഭ്യമായതാണ്. ഒരു ടെസ്റ്റ് കേരളത്തിൽ നടത്തിയതാണ്.  


  മുൻപത്തെ പോസിറ്റീവ് കേസിന്റെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവരായ ചാലക്കരയിലെ എട്ട് പേർക്കും ഗ്രാമത്തിയിൽ രണ്ട് പേർക്കും    പള്ളൂരിൽ താമസിക്കുന്ന രണ്ട് പേർക്കും ഇന്ന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.


രോഗ ലക്ഷണങ്ങൾ കാരണം നടത്തിയ ടെസ്റ്റിൽ  പന്തക്കലിൽ  രണ്ടാൾക്കും മൂലക്കടവ് ഒരാൾക്കും പള്ളൂരിൽ ഒരാൾക്കും മാഹിയിൽ ഒരാൾക്കും ചെമ്പ്രയിൽ ഒരാൾക്കും ഗ്രാമത്തിയിൽ ഒരാൾക്കും ഇന്ന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.


ഇന്ന് മാഹിയിൽ  222 കോവിഡ്-19  ടെസ്റ്റുകൾ നടത്തിയിട്ടുണ്ട്.


കോവിഡ് -19 പോസിറ്റീവായിരുന്ന  7 പേർ ഇന്ന് രോഗമുക്തി നേടി.


ആകെ ആക്റ്റീവ് കേസുകളുടെ എണ്ണം  ( 04-12-2020) - 146.



Post a Comment

Previous Post Next Post