o മാഹി കോവിഡ്- 19 റിപ്പോർട്ട്
Latest News


 

മാഹി കോവിഡ്- 19 റിപ്പോർട്ട്


 *മാഹിയിൽ ഇന്ന് 11 കോവിഡ്-19 പോസിറ്റീവ് കേസുകൾ റിപ്പോർട്ടു ചെയ്തു.*




മാഹിയിൽ ഇന്ന് റിപ്പോർട്ട് ചെയ്ത 11 കോവിഡ്-19 പോസിറ്റീവ് കേസുകളിൽ 9 പോസിറ്റീവ് ഫലങ്ങൾ റാപ്പിഡ് ആന്റിജൻ ടെസ്റ്റിലൂടെയും, ഒരു ഫലം RT-PCR ടെസ്റ്റിലൂടെയും, ഒരു ഫലം  ട്രൂനാററ് ടെസ്റ്റിലൂടെയും ലഭ്യമായതാണ്.


  മുൻപത്തെ പോസിറ്റീവ് കേസിന്റെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവരായ പന്തക്കലിലെ മൂന്ന് പേർക്കും ഈസ്റ്റ് പള്ളൂരിലെ ഒരാൾക്കും ഇന്ന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.


രോഗ ലക്ഷണങ്ങൾ കാരണം നടത്തിയ ടെസ്റ്റിൽ  ചൂടിക്കോട്ടയിലെ ഒരാൾക്ക് ഇന്ന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.


നിരീക്ഷണത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ  ചൂടിക്കോട്ടയിൽ  രണ്ട് പേർക്കും പന്തക്കലിൽ മൂന്ന് പേർക്കും ഇന്ന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.


വിദേശത്ത് നിന്ന് മടങ്ങിയെത്തിയ ഒരു ചാലക്കര നിവാസിക്ക് ഇന്ന് കോവിഡ് പരിശോധനയിൽ പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.


ഇന്ന് മാഹിയിൽ 557 കോവിഡ്-19  ടെസ്റ്റുകൾ നടത്തിയിട്ടുണ്ട്.


കോവിഡ് -19 പോസിറ്റീവായിരുന്ന 14 പേർ ഇന്ന് രോഗമുക്തി നേടി.


ആകെ ആക്റ്റീവ് കേസുകളുടെ എണ്ണം  ( 22-12-2020) - 119.

Post a Comment

Previous Post Next Post