o യൂത്ത് കോൺഗ്രസ് പ്രതിഷേധ സമരം നടത്തി
Latest News


 

യൂത്ത് കോൺഗ്രസ് പ്രതിഷേധ സമരം നടത്തി

*പ്രതിഷേധ സമരം നടത്തി യൂത്ത് കോൺഗ്രസ്*




മാഹി മേഖലാ യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാഹി സ്റ്റാച്യു ജംഗ്ഷനിൽ പ്രതിഷേധ സമരം നടത്തി യൂത്ത് കോൺഗ്രസ്.കേന്ദ്രസർക്കാർ അടിക്കടി സാധാരണ ജനങ്ങളെ കൊള്ളയടിക്കും വിധം ഇന്ധനവിലയും പാചകവാതക വിലയും വർദ്ധിപ്പിച്ച് സബ്സിഡി പോലും നൽകാതെ കൊള്ളയടിക്കുന്ന നടപടിക്കെതിരെ ഇരുചക്രവാഹനങ്ങൾ തള്ളി പ്രതിഷേധിച്ചു.


യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ശ്യംജിത്ത് പറക്കൽ നേതൃത്വം നൽകിയ സമര പരിപാടി ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ മോഹനൻ ഉത്ഘാടനം ചെയ്തു.നഗരസഭാ മുൻ വൈസ് ചെയർമാൻ പിപി വിനോദ്,മുൻ യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി അജയൻ പൂഴിയിൽ, യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് രെജിലേഷ് കെപി നന്ദിയും പറഞ്ഞു.


യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ വിവേക്, സർഫാസ്,നിഖിൽ രവീന്ദ്രൻ, ശ്രീജേഷ് പള്ളൂർ തുടങ്ങിയവർ നേതൃത്വം നൽകി.

 

Post a Comment

Previous Post Next Post