*ശ്രീരാമനവമി രഥയാത്രയ്ക്ക് ന്യൂ മാഹിയിൽ സ്വീകരണം നൽകി*
ന്യൂമാഹി : ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതിയുടെ നവതിവർഷ ആഘോഷങ്ങളുടെ ഭാഗമായി വെള്ളിയാഴ്ച്ച പതിനൊന്ന് മണിയോടെ രഥയാത്ര ന്യൂമാഹിയിൽ എത്തി ചേർന്നു. രഥയാത്രയ്ക്ക് ന്യൂ മാഹി ടൗണിൽ വെച്ച് ഭക്തജനങ്ങൾ സ്വീകരണം നൽകി.
ജനുവരി മുപ്പത്തി ഒന്നിന് കൊല്ലൂർ മൂകാംബിക സന്നിധിയിൽ വെച്ച് പുറപ്പെട്ട് രഥയാത്ര കാശ്മീർ മുതൽ കന്യാകുമാരി വരെ പത്ത് സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച് മാർച്ച് 27 ന് സമാപിക്കും. ഏപ്രിൽ 2 ന്
ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതിയുടെ മഹാസമാധിയിൽ വിഗ്രഹപ്രതിഷ്ഠാ വാർഷികദിനവും, ഹനുമജ്ജയന്തിയും ആഘോഷിക്കും



Post a Comment