o മയ്യഴിയുടെ അഭിമാനമായി CHSGS കളരിയിലെ കൊച്ചു വിദ്യാർത്ഥികൾ*
Latest News


 

മയ്യഴിയുടെ അഭിമാനമായി CHSGS കളരിയിലെ കൊച്ചു വിദ്യാർത്ഥികൾ*


 *മയ്യഴിയുടെ അഭിമാനമായി CHSGS കളരിയിലെ കൊച്ചു വിദ്യാർത്ഥികൾ*


ഇന്ത്യൻ കളരി പയറ്റ് ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ നടത്തിയ 12ാം ദേശീയ കളരി പയറ്റ് മത്സരത്തിൽ പുതുച്ചേരി സ്റ്റേറ്റ് തിളക്കമാർന്ന പ്രകടനം കാഴ്ചവെച്ചു. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 400 ലധികം മത്സരാർത്ഥികൾ പങ്കെടുത്തു. സബ്ബ് ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ മെയ്യ് പയറ്റിനത്തിൽ N. ഋതിക്ക് വെങ്കല മെഡൽ കരസ്ഥമാക്കി, ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ വ്യക്തിഗത ഇനത്തിലും ടീമിനത്തിലും നീഹാര പ്രേം ( ചുവട്, വാളും പരിചയും) ,പി.ദേവനന്ദ (മെയ്യ്പയറ്റ്, വാളും പരിചയും ) എന്നിവരും വെങ്കല മെഡൽ കരസ്ഥമാക്കി. മൂന്നു പേരും മാഹി സി.എച്ച്. ശ്രീധരൻ ഗുരുക്കൾ സ്മാരക കളരി സംഘത്തിലെ വിദ്യാർത്ഥികളാണ്


കോവിഡ് - 19 ആയത് കൊണ്ട് ഇത്തവണ ഓൺലൈൻ വഴി ആയിരുന്നു മത്സരം സംഘടിപ്പിച്ചത്. ഇന്ത്യൻ കളരി പയറ്റ് ഫെഡറേഷൻ പ്രസിഡന്റ് Dr.M.N. കൃഷ്ണമൂർത്തി IPS അവർകളുടെ അധ്യക്ഷതയിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി ശ്രീ. വി. മുരളീധരൻ പരിപാടി ഉദ്ഘാടനം ചെയ്തു , Dr. G. കിഷോർ, റീജ്യണൽ ഡയറക്ടർ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ, ഇന്ത്യൻ കളരിപ്പയറ്റ് ഫെഡറേഷൻ ജനറൽ സിക്രട്ടറി അഡ്വ. പൂന്തുറ സോമൻ എന്നിവർ സംസാരിച്ചു

ഒക്ടോബർ 30, 31 നവംബർ 1, 8 , 16 എന്നീ തീയ്യതികളിൽ ആയിരുന്നു മത്സരം നടന്നത്.

Post a Comment

Previous Post Next Post