o പോസ്റ്റോഫീസിന് മുന്നിൽ ധർണ്ണ നടത്തി
Latest News


 

പോസ്റ്റോഫീസിന് മുന്നിൽ ധർണ്ണ നടത്തി


 പോസ്റ്റോഫീസിന് മുന്നിൽ ധർണ്ണ നടത്തി


മാഹി: സൈനികരുടെ ശമ്പളവും പെൻഷനും കുറയ്ക്കരുത്, സൈനിക,വിമുക്തഭട ക്ഷേമവും പുനരധിവാസവും ഉറപ്പാക്കുക, ജനറൽ ബിവിൻ റാവത്തിൻ്റെ നിർദ്ദേശങ്ങൾ തള്ളുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് നാഷണൽ എക്സ് സർവ്വീസ്മെൻ കോ-ഓർഡിനേഷൻ മാഹി മേഖല കമ്മിറ്റി (NExCC )യുടെ ആഭിമുഖ്യത്തിൽ ഇന്നു രാവിലെ 11 മണിക്ക് മാഹി  പോസ്റ്റോഫീസിന്  മുന്നിൽ സൈനിക് രക്ഷാ ദിൻ ധർണ്ണ നടത്തി.

NExCC മാഹി മേഖല പ്രസിഡണ്ട് വിജയൻ കാവിൽ ധർണ്ണ ഉദ്ഘാടനം ചെയ്തു.

സെക്രട്ടറി മോഹനൻ കിടാവ്, ഗംഗാധരൻ, ബാലൻനായർ ,സത്യഭാമ ടീച്ചർ തുടങ്ങിയവരും സംസാരിച്ചു.



ഒരു സൈനികൻ 35 വർഷത്തിൽ അധികമോ അല്ലെങ്കിൽ 57 വയസ് വരെയോ സൈനിക സേവനം നടത്തണമെന്ന് സൈനിക ജനറൽ ബിവിൻ റാവത്ത് നിർദ്ദേശിച്ചിരുന്നു.

അല്ലാത്തവരുടെ പെൻഷൻ കുറക്കണമെന്നും ശുപാർശയുണ്ട്


ഈ നിർദ്ദേശം നടപ്പിലാക്കിയാൽ സൈന്യത്തിന് യുവത്വം നഷ്ടമാവുമെന്ന് വിജയൻ കാവിൽ പറഞ്ഞു.

Post a Comment

Previous Post Next Post