o മാഹി കോവിഡ്-19 റിപ്പോർട്ട്
Latest News


 

മാഹി കോവിഡ്-19 റിപ്പോർട്ട്


 മാഹി കോവിഡ്-19 റിപ്പോർട്ട്

19-11-2020, 6.00 PM


   ഇന്ന് മാഹിയിൽ 9 പുതിയ കോവിഡ്-19 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ടു ചെയ്തിട്ടുള്ളത്. 


9 പോസിറ്റീവ് ഫലങ്ങളും റാപിഡ് ആന്റിജൻ ടെസ്റ്റിലൂടെ ലഭ്യമായതാണ്.  


മുൻപത്തെ പോസിറ്റീവ് കേസിന്റെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവരായ പാറക്കലിലെ മൂന്ന് പേർക്കും  ഈസ്റ്റ് പള്ളൂരിലെ ഒരാൾക്കും

ഇന്ന്  കോവിഡ് ടെസ്റ്റിൽ പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.


രോഗ ലക്ഷണങ്ങൾ കാരണം നടത്തിയ ടെസ്റ്റിൽ പാറക്കലിൽ താമസിക്കുന്ന ഒരാൾക്കും പന്തക്കലിൽ താമസിക്കുന്ന രണ്ട് പേർക്കും ഈസ്റ്റ് പള്ളൂരിൽ താമസിക്കുന്ന ഒരാൾക്കും ഇന്ന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.


കോവിഡ് രോഗ നിരീക്ഷണത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ പാറക്കൽ താമസിക്കുന്ന ഒരാൾക്ക് ഇന്ന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.


ഇന്ന് മാഹിയിൽ  142 കോവിഡ്-19 ടെസ്റ്റുകൾ നടത്തിയിട്ടുണ്ട്.


കോവിഡ് -19 പോസിറ്റീവായിരുന്ന 22 പേർ ഇന്ന് രോഗമുക്തി നേടി.


ആകെ ആക്റ്റീവ് കേസുകളുടെ എണ്ണം  ( 19-11-2020) - 108. 


ഒരു കോവിഡ് രോഗിയെ ഐ.സി.യു.വിലേക്ക് മാറ്റിയിട്ടുണ്ട്.


.

Post a Comment

Previous Post Next Post