o സി ടി അമീർ നിര്യാതനായി
Latest News


 

സി ടി അമീർ നിര്യാതനായി

 സി ടി അമീർ നിര്യാതനായി



തലശ്ശേരി : ജീവകാരുണ്യ പ്രവർത്തന രംഗത്തെ നിസ്വാർത്ഥ സേവകൻ സൈദാർപള്ളിക്ക് സമീപം പൂവത്താൻകണ്ടി കാരുണ്യയിൽ

ചെറിയ തൈത്തോടത്ത് സി ടി അമീർ (77) നിര്യാതനായി.

ദീർഘകാലം മസ്കത്തിലായിരുന്നു. 

കേരള ഇസ്ലാമിക് അസോസിയേഷൻ മസ്കത്ത് ഘടകം സ്ഥാപക നേതാക്കളിൽ ഒരാളും ട്രഷററുമായിരുന്നു.


ജമാഅത്തെ ഇസ്ലാമി അംഗം,

ഹുദാ മോറൽ മദ്രസ രക്ഷാധികാരി, തണൽ മസ്ജിദ് കമ്മിറ്റി പ്രസിഡന്റ്, ഇസ്‌ലാമിക് സെൻറർ ഡയറക്‌ടർ ബോർഡ് മെമ്പർ,

നന്മ വെൽഫെയർ സൊസൈറ്റി വൈസ് പ്രസിഡന്റ്, ഫ്രണ്ട്സ് ഫോറം സെക്രട്ടറി, ടി എം എ സ്ഥാപകാംഗം, തലശ്ശേരി ബൈത്തുസക്കാത്ത് ജോയിന്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചുവരുന്നു.

ഭാര്യ: പരേതയായ ഫാത്തിമ അമീർ (പൂവത്താൻകണ്ടി).

മക്കൾ: റിഷ്ദിൻ അമീർ (കുവൈത്ത്), സറാറത്ത് അമീർ, ജസീം അമീർ (മസ്കത്ത്), ജവാദ് അമീർ (കുവൈത്ത്), റഷാദ് അമീർ (ബഹ്റൈൻ).

മരുമക്കൾ: ശുജാഅത്ത് റിഷ്ദിൻ (കണ്ണൂർ), എൻ എൻ ഫായിസ് (മസ്കത്ത്), അഫ്സാന സൈഫുദ്ദീൻ (വടക്കുമ്പാട്), ശിബില ഷെറിൻ (പെരിങ്ങാടി), ആദില ഹമീദ് (പെരിങ്ങാടി).

Post a Comment

Previous Post Next Post