*പുതുച്ചേരിയിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കണം-ചീഫ് സെക്രട്ടറിക്ക് കോടതിയലക്ഷ്യ നോട്ടീസ്*
മയ്യഴി : പുതുച്ചേരി സംസ്ഥാനത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് 30 - നകം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് മാഹിയിലെ അഭിഭാഷകൻ ടി . അശോക് കുമാർ പുതുച്ചേരി ചീഫ് സെക്രട്ടറിക്ക് കോടതിയലക്ഷ്യ നോട്ടീസ് നൽകി .
വാർഡ് പുനർനിർണയം കഴിഞ്ഞാലുടൻ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കണമെന്ന സുപ്രീം കോടതി വിധിയുണ്ടായിട്ടും തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാത്ത സാഹചര്യത്തിലാണ് കോടതിയലക്ഷ്യ നോട്ടീസ് .
പുതുച്ചേരിയിൽ വാർഡ് പുനർനിർണയം 2019 മാർച്ചിൽ പൂർത്തിയായിട്ടുണ്ടെങ്കിലും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ല . അഡ്വ . ടി.അശോക് കുമാർ നൽകിയ പൊതുതാത്പര്യ ഹർജിയിലെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് 38 വർഷത്തിനുശേഷം 2006 - ൽ തദ്ദേശ ഭരണ തിരഞ്ഞെടുപ്പ് നടന്നത് .
2011 ന് ശേഷം പലതവണ കോടതി ഉത്തരവ് ഉണ്ടായിട്ടും പിന്നിട് തിരഞ്ഞെടുപ്പ് നടത്താൻ സർക്കാർ തയ്യാറായിട്ടില്ല . ഈ സാഹചര്യത്തിലാണ് കോടതിയലക്ഷ്യ നടപടികളുമായി സുപ്രീം കോടതിയെ സമീപിക്കുന്നത് .

Post a Comment