മാഹി കോവിഡ്-19 റിപ്പോർട്ട്
11-11-2020, 6.00 PM
ഇന്ന് മാഹിയിൽ 9 പുതിയ കോവിഡ്-19 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ടു ചെയ്തിട്ടുള്ളത്.
ഇതിൽ 6 പോസിറ്റീവ് ഫലങ്ങൾ RT-PCR ടെസ്റ്റിലൂടെയും ഒരു ഫലം റാപിഡ് ആന്റിജൻ ടെസ്റ്റിലൂടെയും ഒരു പോസിറ്റീവ് ഫലം ട്രൂനാറ്റ് ടെസ്റ്റിലൂടെയും ലഭ്യമായതാണ്. ഒരു ടെസ്റ്റ് കേരളത്തിൽ നടത്തിയതാണ്.
മുൻപത്തെ പോസിറ്റീവ് കേസിന്റെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവരായ വെസ്റ്റ് പള്ളൂരിൽ പുതിയേടത്ത് സ്കൂളിന് സമീപം താമസിക്കുന്ന മൂന്ന് പേർക്കും ഈസ്റ്റ് പള്ളൂരിൽ നെല്ല്യാട്ട് കളരി ഭഗവതി ക്ഷേത്രത്തിനടുത്ത് താമസിക്കുന്ന ഒരാൾക്കും ചാലക്കര ഇന്റേൻ ഗ്യാസ് ഗോഡൗണിനടുത്ത് താമസിക്കുന്ന ഒരു പോലീസ്കാരനും ഇന്ന് കോവിഡ് ടെസ്റ്റിൽ പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.
പാറക്കൽ പഴയ മാർക്കറ്റ് റോഡിനടുത്ത് താമസിക്കുന്ന 39 വയസ്സുള്ള ഒരു പോലീസ്കാരന് രോഗ ലക്ഷണങ്ങൾ കാരണം നടത്തിയ ടെസ്റ്റിൽ ഇന്ന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.
ബാംഗ്ലൂരിൽ നിന്നും മടങ്ങിയെത്തി പള്ളൂർ ശ്രീകല ഫർണിച്ചറിന് സമീപം ക്വാറന്റൈനിൽ കഴിയുകയായിരുന്ന ഒരാൾക്ക്
ഇന്ന് കോവിഡ് ടെസ്റ്റിൽ പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.
പന്തക്കൽ ഹസ്സൻ മുക്കിനടുത്ത് താമസിക്കുന്ന ഒരു 47 വയസ്സുള്ള ഒരു സ്ത്രീക്ക് നീരീക്ഷണത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് നടത്തിയ കോവിഡ് പരിശോധനയിൽ ഇന്ന് പോസിറ്റീവ് സ്ഥിരീകരിച്ചു.
വളവിൽ പഴയ ഐസ് പ്ളാന്റിനടുത്ത് താമസിക്കുന്ന ഒരാൾക്ക് ഇന്ന് തലശ്ശേരി കോ.ഓപ്. ഹോസ്പിറ്റലിൽ നടത്തിയ കോവിഡ് ടെസ്റ്റിൽ പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്ന് മാഹിയിൽ 162 കോവിഡ്-19 ടെസ്റ്റുകൾ നടത്തിയിട്ടുണ്ട്.
കോവിഡ് -19 പോസിറ്റീവായിരുന്ന 11 പേർ ഇന്ന് രോഗമുക്തി നേടി.
ആകെ ആക്റ്റീവ് കേസുകളുടെ എണ്ണം ( 11-11-2020) - 146

Post a Comment