o ജീവൻ്റെ വിലയുള്ള തെരഞ്ഞെടുപ്പ് , നമ്മുടെ ചിഹ്നം എസ്. എം. എസ്. അഴിയൂരിൽ കാമ്പയിൻ സംഘടിപ്പിച്ചു:-
Latest News


 

ജീവൻ്റെ വിലയുള്ള തെരഞ്ഞെടുപ്പ് , നമ്മുടെ ചിഹ്നം എസ്. എം. എസ്. അഴിയൂരിൽ കാമ്പയിൻ സംഘടിപ്പിച്ചു:-


 

കോവിഡ് രൂക്ഷമായി പടർന്ന് പിടിച്ച അനുഭവമുള്ള അഴിയൂരിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി ജീവൻ്റെ വിലയുള്ള തെരഞ്ഞെടുപ്പ്  എന്ന സന്ദേശം ഉയർത്തി നമ്മുടെ ചിഹ്നം എസ്.എം.എസ് . സന്ദേശ വാഹന ജാഥ സംഘടിപ്പിച്ചു.  അഴിയൂർ ഗ്രാമ പഞ്ചായത്തും കോവിഡ് ചുമതലയുള്ള അധ്യാപകരും ചേർന്നാണ് വാഹന ജാഥ സംഘടിപ്പിച്ചത്.  ഇലക്ഷൻ കമ്മീഷൻ്റെ  കോ വിഡ് കാലത്തെ തെരഞ്ഞെടുപ്പിൽ പാലിക്കേണ്ട നിർദ്ദേശങ്ങൾ ജനങ്ങളിലെത്തിക്കുന്നതിനാണ് പരിപാടി സംഘടിപ്പിച്ചത്. 



രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ, കോവിഡ് ബ്രിഗേഡുമാർ, പൊതുജനങ്ങൾ എന്നിവരിലാണ്  സന്ദേശം എത്തിച്ചത്. നോമിനേഷൻ സമയത്തുള്ള നിയന്ത്രണം,  ഭവനസന്ദർശനം, പ്രചരണം, സ്ഥാനാർത്ഥികളും, രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പാലിക്കേണ്ട  എസ്.എം.എസ്.( സാനിറ്റേഷൻ, മാസ്ക്, സോഷ്യൽ ഡിസ്റ്റൻസ് )  എന്നി സന്ദേശം ജനങ്ങളിലെത്തിക്കുന്നതിന്  പത്ത് കേന്ദ്രങ്ങളിൽ ആണ് പരിപാടി സംഘടിപ്പിച്ചത്  



വയോജനങ്ങൾ, ഗർഭിണികൾ, രോഗികൾ,   എന്നിവർ ഉള്ള വീടുകളിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികൾ പ്രചരണം നടത്തുമ്പോൾ സ്വീകരിക്കേണ്ട നിർദേശങ്ങൾ ജാഥയിൽ വിശദീകരിച്ചു, കൂടാതെ വീടുകളിൽ കയറി നടത്തുന്ന പ്രചരണത്തിൽ പാലിക്കേണ്ട മര്യാദകളും ഓരോ രാഷ്ട്രീയ പ്രവർത്തകരും സ്വീകരിക്കേണ്ട കോവിഡ് കാല പ്രോട്ടോകോളും ജാഥയിൽ വിശദീകരിക്കപ്പെട്ടു. പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽ ഹമീദിൻ്റെ അധ്യക്ഷതയിൽ  മാഹി റെയിൽവേ സ്റ്റേഷൻ പരിസരത്ത് വച്ച്  വാഹനജാഥ  സെക്ടറൽ മജിസ്ട്രേറ്റ്  ഒ.കെ. പ്രിയേഷ് ഉദ്ഘാടനം ചെയ്തു, ചോമ്പാൽ എസ്. ഐ .പി.വി. പ്രശോഭ്, കോവിഡ് ചുമതലയുള്ള അധ്യാപകരായ  കെ ദീപു രാജ് , കെ പി പ്രീജിത് കുമാർ,  സലീഷ്കുമാർ,  രാഹുൽ ശിവ, കെ.സജേഷ് കുമാർ  ആർ. പി. റിയാസ്, രാജേഷ്   എന്നിവർ സംസാരിച്ചു  വിവിധകേന്ദ്രങ്ങളിൽ  കോവിഡ് ബ്രിഗേഡ് മാരായ  ,  മുഹമ്മദ് ഫാസിൽ, അജീഷ്, റയാൻ,  ബിജു,  മുഹമ്മദ് സഹൽ, അമിത്ത്, ഷാജി കൊളരാട്, എൻ.പി മഹേഷ് ബാബു എന്നിവർ സ്വീകരണ പരിപാടികൾക്ക് നേതൃത്വം നൽകി,  



പൂഴിത്തല, അഴിയൂർ ചുങ്കം, കക്കടവ്,  കല്ലറോത്ത്,  കോറോത്ത് ക്ഷേത്രം,  പനാട സ്കൂൾ, ചിറയിൽ പീടിക, കൊളരാട് തെരു , മുക്കാളി എന്നീ കേന്ദ്രങ്ങളിൽ  പര്യാടനം നടത്തി കുഞ്ഞിപ്പള്ളി ടൗണിൽ സമാപിച്ചു. രാഷ്ട്രീയ പാർട്ടി പ്രതിനിധികളും കുടുംബശ്രീ പ്രവർത്തകരും കച്ചവട സ്ഥാപനങ്ങളുടെ പ്രതിനിധികളും തൊഴിലുറപ്പ് പദ്ധതി പ്രവർത്തകരും എല്ലാ കേന്ദ്രങ്ങളിലും പരിപാടിയിൽ പങ്കെടുത്തു പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽ ഹമീദ്, സെക്ടറൽ മജിസ്ട്രേറ്റ് ഒ.കെ.പ്രിയേഷ്, കോവിഡ് ചുമതലയുള്ള അധ്യാപകർ എന്നിവർ എല്ലാ കേന്ദ്രങ്ങളിലും സംസാരിച്ചു. പഞ്ചായത്ത് ഇലക്ഷനിൽ കോവിഡ് 19 വ്യാപനം തടയുന്നതിന് ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്



Post a Comment

Previous Post Next Post