o ഇന്ന് മാഹിയിൽ 11 പുതിയ കോവിഡ്-19 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ടു ചെയ്തിട്ടുള്ളത്
Latest News


 

ഇന്ന് മാഹിയിൽ 11 പുതിയ കോവിഡ്-19 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ടു ചെയ്തിട്ടുള്ളത്



   ഇന്ന് മാഹിയിൽ 11 പുതിയ കോവിഡ്-19 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ടു ചെയ്തിട്ടുള്ളത്. 


 ഇതിൽ 8 പോസിറ്റീവ് ഫലങ്ങൾ  റാപിഡ് ആന്റിജൻ ടെസ്റ്റിലൂടെയും  ഒരു പോസിറ്റീവ് ഫലം ട്രൂനാറ്റ്  ടെസ്റ്റിലൂടെയും  ലഭ്യമായതാണ്. രണ്ട് പോസിറ്റീവ് ഫലങ്ങൾ കേരളത്തിൽ നടത്തിയ പരിശോധനയിൽ ലഭിച്ചതാണ്.


മുൻപത്തെ പോസിറ്റീവ് കേസിന്റെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവരായ ചാലക്കരയിൽ മൂന്ന്  പേർക്കും ഈസ്റ്റ് പള്ളൂരിൽ ഒരാൾക്കും മാഹി മുണ്ടോക്കിൽ ഒരാൾക്കും   ഇന്ന്  കോവിഡ് ടെസ്റ്റിൽ പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.


ചാലക്കരയിൽ രണ്ട്  വീടുകളിലായി 4 പേർക്കും മാഹി ചൂടിക്കോട്ടയിൽ ഒരാൾക്കും പള്ളൂർ കോയോട്ട് തെരുവിൽ ഒരാൾക്കും

രോഗ ലക്ഷണങ്ങൾ കാരണം നടത്തിയ ടെസ്റ്റിൽ ഇന്ന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.


ഇന്ന് മാഹിയിൽ  157 കോവിഡ്-19 ടെസ്റ്റുകൾ നടത്തിയിട്ടുണ്ട്.


കോവിഡ് -19 പോസിറ്റീവായിരുന്ന 14 പേർ ഇന്ന് രോഗമുക്തി നേടി.


ആകെ ആക്റ്റീവ് കേസുകളുടെ എണ്ണം  ( 14-11-2020) - 140

Post a Comment

Previous Post Next Post