മാഹി : കോവിഡ് - 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കടകളിൽ പരിശോധന നടത്തി. മാഹി പോലീസ് ഇൻസ്പെക്ടർ ബി.എം മനോജിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന നടന്നത്.
കടകളിൽ സാനിറ്ററൈസർ, സാമൂഹിക അകലം പാലിക്കൽ , ഗ്ലൗസ്, തുടങ്ങിയ കാര്യങ്ങൾ കൃത്യമായി പാലിക്കുവാനായി കടകളിൽ ബോധവത്ക്കരണവും , അനൗൺസ്മെന്റും നടത്തി.
കൂടാതെ പുറത്ത് നിന്ന് വരുന്ന ചരക്ക് ലോറികളിലെ തൊഴിലാളികൾ രോഗവ്യാപനം തടയാൻ പാലിക്കേണ്ട നിർദ്ദേശങ്ങളും നല്കി
പരിശോധനയും ബോധവത്ക്കരണവും വരും ദിവസങ്ങളിൽ തുടരുമെന്നും ഇൻസ്പെക്ടർ ബി.എം മനോജ് അറിയിച്ചു.


Post a Comment