o നാദാപുരം റോഡ് റെയിൽവേ സ്റ്റേഷനിൽ പ്ലസ് ടു വിദ്യാർത്ഥി ട്രെയിൻ തട്ടി മരണപ്പെട്ടു
Latest News


 

നാദാപുരം റോഡ് റെയിൽവേ സ്റ്റേഷനിൽ പ്ലസ് ടു വിദ്യാർത്ഥി ട്രെയിൻ തട്ടി മരണപ്പെട്ടു

 

*നാദാപുരം റോഡ് റെയിൽവേ സ്റ്റേഷനിൽ പ്ലസ് ടു വിദ്യാർത്ഥി ട്രെയിൻ തട്ടി മരണപ്പെട്ടു...*                           

                                              മടപ്പള്ളി:നാദാപുരം റോഡ് റെയിൽവേ സ്റ്റേഷനിൽ പ്ലസ് ടു വിദ്യാർത്ഥി ട്രെയിൻ തട്ടി മരണപ്പെട്ടു 


കണ്ണൂക്കര മാടാക്കര റോഡിലെ അഭിനവമാണ് മരണപ്പെട്ടത്.വടകര കുഞ്ഞാലിമരക്കാർ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിയാണ് മരണപ്പെട്ട അഭിനവ്.ഇന്ന് വൈകിട്ട് 6മണിയോടെയായിരുന്നു ദാരുണമായ സംഭവം നടന്നത്. സുഹൃത്തുക്കളോടൊപ്പം ഒന്നിച്ച് റെയിൽവേ സ്റ്റേഷനിൽ നിന്ന് സെൽഫി എടുത്തു കൊണ്ടിരിക്കെ തലശ്ശേരി ഭാഗത്തു നിന്നും വന്ന ഗുഡ്‌സ്  ട്രെയിൻ തട്ടിയാണ്  മരണപ്പെട്ടത്.

വടകര തറവാട് ഹോട്ടൽ നടത്തുന്ന ബാബു,നിഷ ദമ്പതികളുടെ ഏക മകനാണ് മരണപ്പെട്ട അഭിനവ്. സംഭവത്തെ തുടർന്ന് ചോമ്പാല പോലീസും വടകര റെയിൽവേ പോലീസും സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.          


                             


Post a Comment

Previous Post Next Post