ഇന്ന് മാഹിയിൽ 6 പുതിയ കോവിഡ്-19 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ടു ചെയ്തിട്ടുള്ളത്.
ഇതിൽ 5 പോസിറ്റീവ് ഫലങ്ങൾ റാപിഡ് ആന്റിജൻ ടെസ്റ്റിലൂടെ ലഭ്യമായതും ഒരു കേസ് കേരളത്തിൽ ടെസ്റ്റ് ചെയ്തതുമാണ്.
മുൻപത്തെ പോസിറ്റീവ് കേസിന്റെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവരായ ചൂടിക്കോട്ട പി കെ രാമൻ സ്കൂളിനടുത്ത് താമസിക്കുന്ന രണ്ട് പേർക്കും പന്തക്കൽ ശ്രീ മാണിക്കാംപൊയിൽ ക്ഷേത്രത്തിനടുത്ത് താമസിക്കുന്ന ഒരാൾക്കും ഇന്ന് കോവിഡ് ടെസ്റ്റിൽ പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.
മാഹിയിൽ ചൂടിക്കോട്ട പി കെ രാമൻ സ്കൂളിനടുത്ത് ഒരു വീട്ടിൽ താമസിക്കുന്ന മൂന്ന് പേർക്ക് രോഗ ലക്ഷണങ്ങൾ കാരണം നടത്തിയ ടെസ്റ്റിൽ ഇന്ന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്ന് മാഹിയിൽ 15 കോവിഡ്-19 ടെസ്റ്റുകൾ നടത്തിയിട്ടുണ്ട്.
കോവിഡ് -19 പോസിറ്റീവായിരുന്ന 8 പേർ ഇന്ന് രോഗമുക്തി നേടി.
ആകെ ആക്റ്റീവ് കേസുകളുടെ എണ്ണം ( 08-11-2020) - 158

Post a Comment