o കൊവിഡ് നെഗറ്റീവെങ്കില്‍ വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് ക്വാറന്റീന്‍ വേണ്ട; കേന്ദ്ര മാര്‍ഗരേഖ പുറത്ത്
Latest News


 

കൊവിഡ് നെഗറ്റീവെങ്കില്‍ വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് ക്വാറന്റീന്‍ വേണ്ട; കേന്ദ്ര മാര്‍ഗരേഖ പുറത്ത്




ന്യൂഡല്‍ഹി: പ്രവാസികള്‍ക്ക് ഇനി കൊവിഡ് നെഗറ്റീവെങ്കില്‍ ക്വാറന്റീന്‍ വേണ്ടെന്ന നിര്‍ദേശവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പുതിയ കൊവിഡ് മാര്‍ഗരേഖ. പ്രവാസികള്‍ വിമാനയാത്രയ്‌ക്ക് 72 മണിക്കൂറിനുളളില്‍ നടത്തിയ ആര്‍.ടി-പി.സി.ആര്‍ പരിശോധനയുടെ നെഗറ്റീവ് റിപ്പോര്‍ട്ട് ഹാജരാക്കിയാല്‍ ഇന്ത്യയില്‍ എവിടെയും ക്വാറന്റീന്‍ ആവശ്യമില്ലെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം. വീടിനുളളിലോ പുറത്തുളള സ്ഥാപനങ്ങളിലോ നിരീക്ഷണത്തില്‍ കഴിയേണ്ടതില്ലെന്നാണ് മാര്‍ഗരേഖയില്‍ വ്യക്തമാക്കുന്നത്. മുന്‍ മാര്‍ഗേഖയനുസരിച്ച്‌ നെഗറ്റീവ് റിപ്പോര്‍ട്ട് ഹാജരാക്കിയാലും വീടിനുളളില്‍ ക്വാറന്റീന്‍ നിര്‍ബന്ധമായിരുന്നു.


യാത്ര പുറപ്പെടുന്നതിന് 96 മണിക്കൂര്‍ മുമ്ബ് കൊവിഡ് പരിശോധന നടത്തണമെന്നായിരുന്നു മുന്‍ വ്യവസ്ഥ.


ഗർഭാവസ്ഥ , കുടുംബത്തിലെ മരണം , ഗുരുതര രോഗങ്ങൾ , അച്ഛനമ്മമാരോടും പത്തുവയസിൽ താഴെയുള്ള കുട്ടികളോടും ഒപ്പമുളള യാത്ര തുടങ്ങിയ അടിയന്തര സാഹചര്യങ്ങളിൽ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലെങ്കിലും യാത്ര ചെയ്യാം . എന്നാൽ ഇക്കൂട്ടർ നിർബന്ധമായും 14 ദിവസം വീടിനുളളിൽ സമ്ബർക്ക വിലക്കിൽ കഴിയണം . അടിയന്തര സാഹചര്യത്തിൽ യാത്ര ചെയ്യുന്ന എല്ലാവരും 72 മണിക്കൂറിന് മുമ്ബ് www.newdelhiairport.in എന്ന വെബാസെറ്റിൽ വിവരങ്ങൾ നൽകുകയും വേണം . എത്തിയാൽ ഉടൻ അതത് ഹെൽത്ത് കൗണ്ടറുകൾ വഴിയും വിവരങ്ങൾ സമർപ്പിക്കാം . 


ആർ ടി പി സി ആർ പരിശോധന നടത്താതെ വരുന്നവർക്ക് ഇന്ത്യയിലെത്തിയാൽ അതിന് സൗകര്യമുളള എയർപോർട്ടുകളിൽ പരിശോധന നടത്താം . മുംബയ് , ഡൽഹി , കൊച്ചി , ഹൈദരാബാദ് എന്നിവിടങ്ങളിലാണ് നിലവിൽ ഈ സൗകര്യമുളളത് .

Post a Comment

Previous Post Next Post