o സി വി സുലൈമാൻ ഹാജി അനുസ്മരണം
Latest News


 

സി വി സുലൈമാൻ ഹാജി അനുസ്മരണം


മാഹി: മുസ്ലിം ലീഗ്‌ പുതുശ്ശേരി സംസ്ഥാന  സ്ഥാപക പ്രസിഡണ്ടും മാഹി മുസ്ലിം ലീഗിന്റെഅമരക്കാരനുമായിരുന്ന സി വി സുലൈമാൻ ഹാജിയുടെ ഒന്നാം ചരമ വാർഷിക ദിനത്തിൽ മാഹി ജില്ലാ മുസ്ലിം ലീഗ് അനുസ്മരണം നടത്തി


. സർവീസ് കോഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽചേർന്ന യോഗത്തിൽ പ്രസിഡൻറ് ഇബ്രാഹിംകുട്ടി തൊണ്ടന്റവിട അധ്യക്ഷത വഹിച്ചു. പുതുശ്ശേരി സംസ്ഥാന മുസ്ലിം ലീഗ്‌ ട്രഷറർ പി യൂസഫ്‌ ഉദ്ഘാടനം ചെയ്തു. 
ചന്ദ്രിക ചീഫ്‌ എഡിറ്റർ സി പി സൈതലവി മുഖ്യപ്രഭാഷണം നടത്തി. ഇ കെ മുഹമ്മദലി, ചാലക്കര പുരുഷു, എ സി എച്ച്‌ അഷറഫ്മാസ്റ്റർ,‌ റസിയ ടീച്ചർ എന്നിവർ സംസാരിച്ചു.പുതുശ്ശേരി സംസ്ഥാനത്തെ 2019- 20 വർഷത്തേ മികച്ച അധ്യാപക അവാർഡ് നേടിയ എ സി എച്ച് അഷ്റഫ് മാസ്റ്ററേ ചന്ദ്രിക പത്രാധിപർ സി പി സൈതലവി ഉപഹാരം നൽകി ആദരിച്ചു. 


കോവിഡ്‌ കാലത്തേ സ്തുത്യർഹമായ   പ്രവർത്തനങ്ങൾക്ക്‌ മാഹി വനിതാ സി എച്ച്‌ സെന്റർ, പള്ളൂർസി എച്ച്‌ സെന്റർ, പന്തക്കൽ സി എച്ച്‌ സെന്റർ അംഗങ്ങളേയും ഉപഹാരം നൽകി ആദരിച്ചു.

Post a Comment

Previous Post Next Post