മാഹി - ക്ഷേത്രങ്ങളിൽ മനോഹരമായ ദേവ ശില്പങ്ങൾ പണിയുന്ന കണ്ണൂർ വാരം സ്വദേശി രതീശൻ ആണ് ഒരടി തേക്കിൻ തടിയിൽ കൊത്തിയെടുത്ത മനോഹരമായ ശ്രീകൃഷ്ണണൻ്റെ തിരുസ്വരൂപം ഉത്തരകേരളത്തിലെ കൊച്ചു ഗുരുവായൂർ എന്നറിയപ്പെടുന്ന മാഹി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ സമർപ്പിച്ചത് .കേരളത്തിനകത്തും പുറത്തുമായി ഒട്ടേറെ ക്ഷേത്രങ്ങളിൽ ദേവദേവീ രൂപങ്ങൾ വിസ്മയകരമായി ദാരുവിൽ വിരിയിക്കുന്ന രതീഷ്ആദ്യമായി കൊത്തുപണി ആരംഭിച്ചത് ഈ ശില്പത്തിലായിരുന്നു തൻ്റെ ആത്മസമർപ്പണത്തിൽ തെയ്യാറാക്കിയ ഈ ശില്പം കഴിഞ്ഞ ദിവസം ക്ഷേത്ര പൂമുഖത്ത് വെച്ച് ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾക്ക് കൈമാറി. രതീഷിൻ്റെ ഏറ്റവുo വലിയ ആഗ്രഹമായിരുന്നു ഈ ശില്പം ശ്രീകൃഷ്ണ
ക്ഷേത്രത്തിൽ തന്നെ സമർപ്പിക്കുക എന്നത് . ഒരു നിയോഗം പോലെ അത് നടന്നതെന്ന് രതീഷ് പറഞ്ഞു.
മാഹി ശ്രീകൃഷ്ണ ക്ഷേത്രം പുനർനിർമ്മാണം തുടങ്ങിയിട്ട് വർഷങ്ങളായിമൂന്ന് കോടി രൂപ ചിലവിൽ കേരളീയ മാതൃകയിൽ നിർമ്മാണം പൂർത്തിയായി വരുന്ന ക്ഷേത്രത്തിൻ്റെ ശില്പചാതുരിക്ക് പുതിയ മുഖം നല്കിയതും നേരത്തേ രതീഷിൻ്റ കരവിരുതിലൂടെയായിരുന്നു.ചുറ്റമ്പലത്തിന് പുറത്ത്ബലിക്കൽ പീ0 പുരയിൽ അഷ്ടദിക്പാലകൻന്മാരും അകത്ത് വിഷ്ണു ചക്രവും,ചുറ്റും പിണഞ്ഞു നില്ക്കുന്ന സർപ്പങ്ങളും മയിൽ പീലി കെട്ടുകളോടും കൂടിയ കൊത്തുപണികൾ നേരത്തെ ഇവിടെ രതീഷ് ചെയ്തിട്ടുണ്ട്. ക്ഷേത്ര പൂമുഖത്ത് നടന്ന ചടങ്ങിൽ ജോഃ സക്രട്ടറി പി.വേണുഗോപാൽ ശില്പം ഏറ്റുവാങ്ങി.കെ.എം.ബാലൻ, പി.പി.വിനോദൻ, സക്രട്ടറി ചിദാനന്ദൻ
ചാലക്കര പുരുഷു ,കെ.എം.പവിത്രൻ. അജി, കെ.എം.രവീന്ദ്രൻ, പവിത്രൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

Post a Comment