o മാഹി കോവിഡ്-19 റിപ്പോർട്ട്
Latest News


 

മാഹി കോവിഡ്-19 റിപ്പോർട്ട്


 മാഹി കോവിഡ്-19 റിപ്പോർട്ട്

30-11-2020, 6.00 PM


   ഇന്ന് മാഹിയിൽ 19 പുതിയ കോവിഡ്-19 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ടു ചെയ്തിട്ടുള്ളത്. 


 ഇതിൽ 16  പോസിറ്റീവ് ഫലങ്ങൾ  റാപിഡ് ആന്റിജൻ ടെസ്റ്റിലൂടെയും ഒരു പോസിറ്റീവ് ഫലം ട്രൂനാററ് ടെസ്റ്റിലൂടെയും ലഭ്യമായതാണ്. രണ്ട് ടെസ്റ്റ് കേരളത്തിൽ നടത്തിയതാണ്.


മുൻപത്തെ പോസിറ്റീവ് കേസിന്റെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവരായ പാറക്കലിലെ ഒരേ വീട്ടിലെ മൂന്ന് പേർക്കും നാലുതറയിൽ താമസിക്കുന്ന ഒരാൾക്കും ഈസ്റ്റ് പള്ളൂരിൽ  താമസിക്കുന്ന ഒരാൾക്കും ഇന്ന്  കോവിഡ് ടെസ്റ്റിൽ പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.


രോഗ ലക്ഷണങ്ങൾ കാരണം നടത്തിയ ടെസ്റ്റിൽ നാലുതറയിൽ താമസിക്കുന്ന രണ്ട് പേർക്കും ഈസ്റ്റ് പള്ളൂരിൽ  താമസിക്കുന്ന നാല് പേർക്കും പള്ളൂരിൽ താമസിക്കുന്ന രണ്ട് പേർക്കും  ചെമ്പ്രയിൽ താമസിക്കുന്ന ഒരാൾക്കും ചൂടിക്കോട്ടയിൽ താമസിക്കുന്ന ഒരു ഹെൽത്ത് വർക്കർക്കും കുഞ്ഞിപ്പുരമുക്കിൽ താമസിക്കുന്ന രണ്ട് പേർക്കും  ഇന്ന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.


നിരീക്ഷണത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ ചെറുകല്ലായിൽ താമസിക്കുന്ന രണ്ട് പേർക്കും  ഇന്ന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.


ഇന്ന് മാഹിയിൽ  185 കോവിഡ്-19  ടെസ്റ്റുകൾ നടത്തിയിട്ടുണ്ട്.


കോവിഡ് -19 പോസിറ്റീവായിരുന്ന 13 പേർ ഇന്ന് രോഗമുക്തി നേടി.


ആകെ ആക്റ്റീവ് കേസുകളുടെ എണ്ണം  ( 30-11-2020) - 114

Post a Comment

Previous Post Next Post