ന്യൂമാഹി: ബൈക്കപകടത്തിൽ സാരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഹോട്ടൽ ഉടമ മംഗളുരുവിലെ ആസ്പത്രിയിൽ മരിച്ച മട്ടാമ്പ്രം പള്ളിക്ക് സമീപത്തെ ശ്രീകൃഷ്ണ ഹോട്ടൽ ഉടമ പരിമഠം മയൂരത്തിൽ ടി.അജയ(53) ൻ്റെ ശവസംസ്ക്കാരം ഇന്നുച്ചക്ക്
രണ്ടാഴ്ച മുമ്പ് തലശ്ശേരി-മാഹി ദേശീയപാതയിൽ ഉസ്സൻമൊട്ടയിലായിരുന്നു അപകടം, ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം. ഉടനെകോഴിക്കോട്ടെ സ്വകാര്യ ആസ്പത്രിയിൽ എത്തിച്ചു. നട്ടെല്ലിനുള്ള ശസ്ത്രക്രിയ നടത്തിയശേഷം തുടർചികിത്സക്കും ശസ്ത്രക്രിയക്കുമായി മംഗളൂരു ഫാദർ മുള്ളർ ആസ്പത്രിയിലേക്ക് മാറ്റിയിരുന്നു.
ഈ ആസ്പത്രിയിൽ ഞായറാഴ്ചഉച്ചകഴിഞ്ഞായിരുന്നു അന്ത്യം.
അച്ഛൻ: പരേതനായ ബാലൻ നമ്പ്യാർ,
അമ്മ : നാണിയമ്മ. ഭാര്യ. സലില. മക്കൾ: സജന്യ,
സഞ്ജയ്. മരുമകൻ: രതീഷ് കാഞ്ഞങ്ങാട്. സഹോദരങ്ങൾ: രാജൻ, വിശ്വനാഥൻ, ഗീത, ഷൈലജ, പ്രകാശൻ. ശവസംസ്കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് വീട്ടുവളപ്പിൽ,

Post a Comment