മുൻപെത്തെ പോസിറ്റീവ് കേസിന്റെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവരായ ചാലക്കര അംഗനവാടിക്ക് സമീപം താമസിക്കുന്ന രണ്ട് പേർക്കും മുണ്ടോക്ക് ശ്രീ ഹരീശ്വര ക്ഷേത്രത്തിനടുത്ത് താമസിക്കുന്ന ഒരാൾക്കും ഡാഡി മുക്കിനടുത്ത് ഒരു വീട്ടിലെ മൂന്ന് പേർക്കും പന്തക്കൽ ഹസ്സൻ മുക്കിൽ റിയാസ് സ്റ്റോറിനടുത്ത് ഒരു വീട്ടിലെ അഞ്ച് പേർക്കും ഇന്ന് കോവിഡ് ടെസ്റ്റിൽ പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.
പാറക്കൽ കോസ്റ്റൽ പോലിസ് സ്റ്റേഷന് സമീപം താമസിക്കുന്ന ഒരു 46 വയസ്സുള്ള സ്ത്രീക്ക് നീരീക്ഷണത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് നടത്തിയ കോവിഡ് പരിശോധനയിൽ ഇന്ന് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.
ചൂടിക്കോട്ടയിൽ ശ്രീ കൃഷ്ണ ഭജന സമിതി റോഡിനടുത്ത് 62 വയസ്സുള്ള ഒരാൾക്കും പി കെ രാമൻ സ്കൂളിനടുത്തുള്ള ഒരു 21 കാരനും രോഗ ലക്ഷണങ്ങൾ കാരണം നടത്തിയ ടെസ്റ്റിൽ ഇന്ന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.
മുണ്ടോക്ക് ശ്രീ ഹരീശ്വര ക്ഷേത്രത്തിനടുത്ത് താമസിക്കുന്ന 64 വയസ്സുള്ള ഒരാൾക്കും പാറക്കൽ പ്രിയദർശിനി വായനശാലയുടെ സമീപം താമസിക്കുന്ന 48 വയസ്സുള്ള ഒരു സ്ത്രീക്കും ഇന്ന് തലശ്ശേരിയിലെ സഹകരണ ആശുപത്രികളിൽ നടത്തിയ പരിശോധനയിൽ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.

Post a Comment