*നോർത്ത് കേരള കിഡ്സ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ്: RIMS ഇന്റർനാഷണൽ സ്കൂളിന് ഓവറോൾ കിരീടം*
മാഹി: ഫിറ്റ്നസ് അക്കാദമി മാഹിയുടെ ആഭിമുഖ്യത്തിൽ മാഹി കോളേജ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച നോർത്ത് കേരള കിഡ്സ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ കണ്ണൂർ വരംകടവ് RIMS ഇന്റർനാഷണൽ സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി.
25 സ്കൂളുകളിൽ നിന്നും കായിക അക്കാദമികളിൽ നിന്നുമായി 500-ലധികം കുട്ടികൾ പങ്കെടുത്ത മത്സരത്തിൽ MES പബ്ലിക് സ്കൂൾ പാനൂർ റണ്ണറപ്പും, അവില ലോവർ പ്രൈമറി സ്കൂൾ മാഹി സെക്കൻഡ് റണ്ണറപ്പുമായി.
മുൻ സംസ്ഥാന ബാസ്കറ്റ്ബോൾ ക്യാപ്റ്റനും മാസ്റ്റേഴ്സ് ഇന്റർനാഷണൽ താരവുമായ ബിന്ദു കുര്യാക്കോസ് ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. മുൻ സൈനികനായ സുബേദാർ പ്രജീഷ് കെ.ടി. ദീപശിഖ തെളിയിച്ചു.
മാഹിയിലെയും വടക്കൻ കേരളത്തിലെയും കുട്ടികളുടെ കായികപ്രതിഭകളെ ഒരേ വേദിയിൽ അണിനിരത്തിയ ചാമ്പ്യൻഷിപ്പ് ആവേശകരമായി.

Post a Comment