*വാർഷികപൊതുയോഗവും അനുമോദനവും നടത്തി*
മട്ടന്നൂർ :
മട്ടന്നൂർ പബ്ലിക്ക് വെൽഫേർ കോ - ഓപ്പറേറ്റീവ് സൊസൈറ്റി 2025 -26 വർഷത്തെ വാർഷിക പൊതുയോഗവും മഹാത്‌മാഗാന്ധി സർവ്വകലാശാല എം എ പരീക്ഷയിലെ ഒന്നാം റാങ്ക് ജേതാവിനുള്ള അനുമോദനവും നടത്തി .
കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല മുൻ രജിസ്ട്രാർ ഡോ. രവീന്ദ്രൻ ടി.പി പൊതുയോഗം ഉദ്ഘാടനവും ഉപഹാര ദാനവും നിർവ്വഹിച്ചു .
മഹാത്മാഗാന്ധി സർവ്വകലാശാല സ്‌കൂൾ ഓഫ് ഇൻ്റർനാഷണൽ റിലേഷൻസ് & പൊളിറ്റിക്സിൽ നിന്നും എം എ പൊളിറ്റിക്സ് & ഇൻ്റർനാഷണൽ റിലേഷൻസിൽ ഒന്നാം റാങ്ക് നേടിയ കെ.വി ആർദ്രയെയാണ് അനുമോദിച്ചത് .
പൊതുയോഗം ഉദ്ഘാടനവും റാങ്ക് ജേതാവിനുള്ള ഉപഹാര സമർപ്പണവും ഡോ . ടി .പി രവീന്ദ്രൻ നിർവ്വഹിച്ചു . സൊസൈറ്റി പ്രസിഡണ്ട് ബാലകൃഷ്ണൻ കയനി അദ്ധ്യക്ഷനായ യോഗത്തിൽ കെ.കെ. മോഹനൻ , പ്രൊഫ . കെ..സദാനന്ദൻ നമ്പ്യാർ , പി രാജീവ് കുമാർ , ദാക്ഷായണി ടീച്ചർ , പ്രമീള ടീച്ചർ , ടി പി പുരുഷോത്തമൻ , പി .വി ദിജേഷ് , വി ഇ കുഞ്ഞനന്തൻ എന്നിവർ പ്രസംഗിച്ചു .

Post a Comment