*ഉത്തര കേരള മലയൻ സമുദായോദ്ധാരണ സംഘം ചൊക്ലി ശാഖ വാർഷിക സമ്മേളനം.*
ചൊക്ലി :ഉത്തര കേരള മലയൻ സമുദായോദ്ധാരണ സംഘം ചൊക്ലി ശാഖയുടെ വാർഷിക സമ്മേളനം ഞായറാഴ്ച കാഞ്ഞിരത്തിൻ കീഴിൽ രാമവിലാസംഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ ഐ.കെ ഗണശൻ പണിക്കർ ,ചാലക്കര പ്രദീപൻ നഗറിൽ നടത്തി .
ശാഖാ പ്രസിഡണ്ട് ചെമ്പ്ര ദിനേശൻ പണിക്കരുടെ അധ്യക്ഷതയിൽ താലൂക്ക് പ്രസിഡണ്ട് ഡോ: ജിതേഷ് പെരുമലയൻ ഉൽഘാടനം ചെയ്തു . തുടർന്ന് മദ്യത്തിനും മയക്കുമരുന്നിനുമെതിരെയുള്ള ബോധവൽക്കരണ ക്ലാസ് ചൊക്ലി പോലീസ് സ്റ്റേഷൻ ASI സുധി കെ.എ നടത്തി . ശാഖാ സെക്രട്ടറി ശരവണൻ പണിക്കർ സ്വാഗതം പറഞ്ഞു മെന്റലിസത്തിൽ അറേബ്യൻ വേൾഡ് റെക്കോർഡ് ജേതാവ് ഗിരിഷ് പണിക്കറേ ആദരിച്ചു നരവൂർ സജിന്ദ്രൻ പണിക്കർ , രാജേഷ് പണിക്കർ പുഴാതി , കോട്ടയം ദിനേശൻ പണിക്കർ, പ്രേമൻ പണിക്കർ കുറ്റ്യാട്ടൂർ , വാരം ദിനേശൻ പണിക്കർ , ചോല കൃഷ്ണൻ പണിക്കർ എന്നിവർ സംസാരിച്ചു ശബരിഷ് പണിക്കർ നന്ദി പറഞ്ഞു .

Post a Comment