o വി.എൻ.പി.ജി.എച്ച്.എസ്.എസ് പള്ളൂരിൽ ആരോഗ്യ ബോധവൽക്കരണ ക്ലാസും ജീവനക്കാർക്കായി എക്സ്-റേ ക്യാമ്പും സംഘടിപ്പിച്ചു
Latest News


 

വി.എൻ.പി.ജി.എച്ച്.എസ്.എസ് പള്ളൂരിൽ ആരോഗ്യ ബോധവൽക്കരണ ക്ലാസും ജീവനക്കാർക്കായി എക്സ്-റേ ക്യാമ്പും സംഘടിപ്പിച്ചു

 വി.എൻ.പി.ജി.എച്ച്.എസ്.എസ് പള്ളൂരിൽ ആരോഗ്യ ബോധവൽക്കരണ ക്ലാസും ജീവനക്കാർക്കായി എക്സ്-റേ ക്യാമ്പും സംഘടിപ്പിച്ചു



​പള്ളൂർ: വി.എൻ പുരുഷോത്തമൻ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ (VNPGHSS) പുതുച്ചേരി ആരോഗ്യ വകുപ്പിന്റെയും മാഹി റീജിയണൽ ഹെൽത്ത് സൊസൈറ്റിയുടെയും നേതൃത്വത്തിൽ ഒരേസമയം രണ്ട് ആരോഗ്യ സംരക്ഷണ പരിപാടികൾ സംഘടിപ്പിച്ചു.  

​ചടങ്ങിൽ വിദ്യാലയത്തിലെ സീനിയർ ലക്ചറർ ദിൽന വി സ്വാഗതം ആശംസിച്ചു.

​'ക്ഷയരോഗവിമുക്ത മാഹിക്കായി ഒരു സംഘടിത മുന്നേറ്റം' എന്ന ലക്ഷ്യത്തോടെ നടക്കുന്ന 100 ദിന തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി സ്കൂളിലെ മുഴുവൻ അധ്യാപക-അനധ്യാപക ജീവനക്കാർക്കായി എൻ.ടി.ഇ.പി (NTEP) എക്സ്-റേ ക്യാമ്പ് നടത്തി. സ്കൂൾ ജീവനക്കാർക്കിടയിൽ ക്ഷയരോഗമില്ലെന്ന് ഉറപ്പുവരുത്തുന്നതിനും ആരോഗ്യ സംരക്ഷണം മുൻനിർത്തിയുമാണ് പരിശോധന നടത്തിയത്.  

​ഇതോടൊപ്പം തന്നെ, നാഷണൽ ടൊബാക്കോ കൺട്രോൾ പ്രോഗ്രാം (NTEP), നാഷണൽ ഓറൽ ഹെൽത്ത് പ്രോഗ്രാം (NOHP) എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി ലഹരിവിരുദ്ധ-ദന്താരോഗ്യ ബോധവൽക്കരണ ക്ലാസ് നടന്നു. ഡോക്ടർമാരായ ഡോ സതീഷ് (ഡെന്റൽ സർജൻ മാഹി), ഡോ നമിത (ഡെന്റൽ സർജൻ പള്ളൂർ ) എന്നിവർ ചേർന്ന് ക്ലാസുകൾ നയിച്ചു. പുകയില ഉൽപന്നങ്ങളുടെ ഉപയോഗം മൂലമുണ്ടാകുന്ന ഗുരുതരമായ ശാരീരിക പ്രശ്നങ്ങളെക്കുറിച്ചും, വ്യക്തിഗത ദന്താരോഗ്യ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അവർ കുട്ടികളോട് വിശദമായി സംസാരിച്ചു.  

​സ്കൂൾ അധികൃതരും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.

Post a Comment

Previous Post Next Post