o സൗഹൃദ കലാവേദിയുടെ കുടുംബ സംഗമം നവ്യാനുഭവമായി
Latest News


 

സൗഹൃദ കലാവേദിയുടെ കുടുംബ സംഗമം നവ്യാനുഭവമായി

 സൗഹൃദ കലാവേദിയുടെ കുടുംബ സംഗമം നവ്യാനുഭവമായി



ന്യൂമാഹി: കുറിച്ചിയിലെ ഈയ്യത്തുങ്കാട് സൗഹൃദ കലാവേദിയുടെ കുടുംബ സംഗമവും

കേരളപ്പിറവി ദിനാഘോഷവും പരിപാടികളുടെ മികവിൽ ശ്രദ്ധേയമായി.

വേൾഡ് കരാട്ടെ ഫെഡറേഷൻ കോച്ച് സെൻസായ് കെ.വിനോദ് കുമാർ സംഗമം ഉദ്ഘാടനം ചെയ്തു.

ആൾക്കൂട്ടത്തിനിടയിലും കുടുംബ സദസിലുമൊക്കെയാണെങ്കിലും നാം ഒറ്റപ്പെട്ട തുരുത്തുകളിൽ അകപ്പെട്ട അവസ്ഥയിലാണ് ഇന്ന് ജീവിക്കുന്നതെന്നും ഇതിന് മാറ്റം വരുത്താൻ കൂട്ടായ്മകളിലൂടെയുള്ള ഒത്തുചേരലിന് സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. ഇന്നത്തെ കാലത്ത് ഏത് തരത്തിലുള്ള സംഗമങ്ങൾക്കും ഏറെ പ്രസക്തിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

സദസിൽ നിന്നും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ട വനിത സന്ധ്യയും വിദ്യാർഥിനി സർഗ്ഗയും ഉദ്ഘാടനച്ചടങ്ങിൻ്റെ ഭാഗമായി നിലവിളക്ക് കൊളുത്തി. പഞ്ചായത്ത് അംഗം വി.മിനി, മാഹി നഗരസഭാ മുൻ കൗൺസിലർ പള്ളിയൻ പ്രമോദ്, പ്രമുഖ സഹകാരി പായറ്റ അരവിന്ദൻ, ഏറണാകുളം റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. ആനന്ദ് കുമാർ, എഴുത്തുകാരൻ സോമൻ മാഹി, എൻ.വി. അജയകുമാർ, അനിത രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു. നർത്തകിയും ഗായികയുമായ പി.പി.അനിലാ ഗോവർധൻ, നർത്തകിയും പൊതു പ്രവർത്തകയുമായ എൻ.വി.സുഷമ എന്നിവരെ വിശിഷ്ടാതിഥികൾ ആദരിച്ചു.

പഞ്ചായത്ത് അംഗം ടി.എ.ഷർമ്മിരാജ് അധ്യക്ഷത വഹിച്ചു.


ആഘോഷപരിപാടികൾ വൈവിധ്യമാർന്ന കലാവിരുന്നുകളാൽ സമ്പന്നവും അവിസ്മരണീയവുമായി.

അനില ഗോവർദ്ധൻ അവതരിപ്പിച്ച നൃത്തങ്ങളും നൃത്തശില്പവും പരിപാടിയുടെ പ്രധാന ആകർഷണമായി. എൻ.വി.സുഷമയുടെ നേതൃത്വത്തിൽ ജൂബിലി, ഗിരിജ, ഷൈല, ബീന, സബിത, രഞ്ജിനി, ഷൈമ, നിഷ, പുഷ്പലത, ഉഷ, പുഷ്പ എന്നിവർ ചേർന്നവതരിപ്പിച്ച ഫ്യൂഷൻ ഡാൻസ് സദസ്സിന്റെ കൈയടി നേടി. വി.മിനിയുടെ നേതൃത്വത്തിൽ സന്ധ്യ, സിനി, രചന, ആൽവിയ, ജനീമ, റീഷ്മ, സുവിഷ എന്നിവർ അവതരിപ്പിച്ച തിരുവാതിര കേരളീയ പാരമ്പര്യത്തിന്റെ തനിമ വിളിച്ചോതിയതായി. നിയ, ധാൻവി, ലിവിയ, ശിവദ, സംഘമിത്ര, അലൈന അനിൽകുമാർ, ആൽവിയ, ജനീമ എന്നിവർ അവതരിപ്പിച്ച നൃത്തങ്ങൾ പരിപാടിക്ക് കൂടുതൽ മിഴിവേകി.

സോമൻ മാഹിയും സാൻമികയും നടത്തിയ കവിതാപാരായണം സദസ്സിന്റെ ശ്രദ്ധ പിടിച്ചുപറ്റി. ലളിത ഗംഗാദരൻ, കെ.കെ. ജയമ, അനില ഗോവർദ്ധൻ, അജയകുമാർ, സുനിൽകുമാർ, റിജി മണിയൂർ, സർഗ്ഗ, ഇശൈകനി, ഉഷ, പുഷ്പ എന്നിവർ ആലപിച്ച ഗാനങ്ങളും ആഘോഷത്തിന് സംഗീതസാന്ദ്രമായ അന്തരീക്ഷം പകർന്നു.

സമ്മാനക്കൂപ്പൺ നറുക്കെടുപ്പിൽ ഗിരിജ സുനിൽ, നെഹാൽ സാൻവിയ, ജൂബിലി അനൂപ് കുമാർ, പുഷ്പ, എ.കെ. വസന്ത എന്നിവർ മിക്സി, ഫാൻ തുടങ്ങി ഒന്ന് മുതൽ അഞ്ച് വരെ സമ്മാനങ്ങൾ നേടി.

Post a Comment

Previous Post Next Post