o ചൊക്ലി ഉപജില്ലാ കേരള സ്കൂൾ കലോത്സവത്തിന് പ്രൗഢഗംഭീരമായ തുടക്കം
Latest News


 

ചൊക്ലി ഉപജില്ലാ കേരള സ്കൂൾ കലോത്സവത്തിന് പ്രൗഢഗംഭീരമായ തുടക്കം

 ചൊക്ലി ഉപജില്ലാ കേരള സ്കൂൾ കലോത്സവത്തിന് പ്രൗഢഗംഭീരമായ തുടക്കം 



ഒളവിലം രാമകൃഷ്ണ ഹൈസ്കൂളിൽ വെച്ച് നടന്നക്കുന്ന ചൊക്ലി ഉപജില്ലാ കേരള സ്കൂൾ കലോത്സവം കൂത്തുപറമ്പ് എം.എൽ.എ  പി.കെ. പ്രവീൺ ഉദ്ഘാടനം ചെയ്തു. പാനൂർ നഗരസഭ ചെയർപേഴ്സൺ  നൗഷത്ത് ടീച്ചർ കൂടത്തിൽ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ ദീപക് തയ്യിൽ സ്വാഗതം ആശംസിച്ചു. പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  പ്രസീത എൻ സുവനീർ പ്രകാശനം നിർവഹിച്ചു.


ചടങ്ങിൽ ആശംസകൾ അർപ്പിച്ചുകൊണ്ട്  ചൊക്ലി ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.ടി.കെ. പ്രദീപൻ , വാർഡ് മെമ്പർ പുരുഷു വരക്കൂൽ, ചൊക്ലി AEO ശ്രീജേഷ് കെ. പി,BPC അബ്ദുള്ള കോച്ചേരി, PTA പ്രസിഡന്റ് വൈ. ചിത്രൻ, RKHS മാനേജർ ശാലിനി കെ., KNHSS പ്രിൻസിപ്പൽ ധന്യ ടി.വി., RVHSS പ്രിൻസിപ്പൽ പ്രശാന്ത് തച്ചറത്ത്, അക്കാദമിക് കൗൺസിൽ സെക്രട്ടറി സി.സി. നിഷാനന്ദ്, VPOHS ഹെഡ്മാസ്റ്റർ രമേശൻ പി.പി., ചോതാവൂർ HSS ഹെഡ്മാസ്റ്റർ ജയരാജൻ കെ.പി., NAMHSS ഹെഡ്മാസ്റ്റർ അബ്ദുൾ നാസർ വി.കെ., എച്ച്.എം. ഫോറം സെക്രട്ടറി അജേഷ് സി., പൂർവവിദ്യാർഥി പ്രതിനിധി പ്രദീപൻ കൊട്ടേമ്മൽ, സ്കൂൾ ചെയർപേഴ്സൺ വൈഗ പി. മാനേജർ പ്രതിനിധി ശൈല മഹേഷ്‌ എന്നിവർ സംസാരിച്ചു.റിസപ്ഷൻ കമ്മിറ്റി കൺവീനർ പത്മജ കെ.വി. നന്ദി പറഞ്ഞു.

Post a Comment

Previous Post Next Post