o അന്താരാഷ്ട്ര തായ്‌ക്കോണ്ട ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മുഹമ്മദ് ഫർസാൻ
Latest News


 

അന്താരാഷ്ട്ര തായ്‌ക്കോണ്ട ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മുഹമ്മദ് ഫർസാൻ

 *അന്താരാഷ്ട്ര തായ്‌ക്കോണ്ട ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മുഹമ്മദ് ഫർസാൻ*



പൂനെ: ഇന്ത്യൻ തായ്‌ക്കോണ്ടയുടെ നേതൃത്വത്തിൽ 2026 നവംബർ 15 മുതൽ 25 വരെ പൂനെയിൽ നടന്ന ജീവൻ ഇന്റർനാഷണൽ ഓപ്പൺ തായ്‌ക്കോണ്ട ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിച്ച് മാഹി സ്വദേശി മുഹമ്മദ് ഫർസാൻ ശ്രദ്ധേയനായി.


ഇന്ത്യ, അഫ്ഗാനിസ്ഥാൻ, ഓസ്‌ട്രേലിയ, ഫ്രാൻസ്, ജപ്പാൻ, ഒമാൻ, പലസ്തീൻ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ടീമുകൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു. വിവിധ രാജ്യങ്ങളിലെ താരങ്ങൾ മാറ്റുരച്ച അന്താരാഷ്ട്ര വേദിയിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ ഫർസാന് അവസരം ലഭിച്ചു.


2025-ൽ ഡൽഹിയിൽ നടന്ന ചാമ്പ്യൻഷിപ്പിലും മുഹമ്മദ് ഫർസാൻ പങ്കെടുത്തിരുന്നു. തുടർച്ചയായി അന്താരാഷ്ട്ര തലത്തിലുള്ള മത്സരങ്ങളിൽ പങ്കെടുക്കുന്നത് കായികരംഗത്തെ ഫർസാന്റെ സാന്നിധ്യം ശ്രദ്ധേയമാക്കുന്നു.


മാഹി ചെറുകല്ലായിലെ ആമിനാസിൽ പരേതരായ യൂസഫ്–സുഹറ ദമ്പതികളുടെ മകനാണ് മുഹമ്മദ് ഫർസാൻ.


Post a Comment

Previous Post Next Post