കവിതാ സംവാദം സംഘടിപ്പിച്ചു
ചൊക്ലി:നാടക് ജില്ലാ സമ്മേളനത്തിന്റെ അനുബന്ധ പരിപാടിയായി . തലശ്ശേരി ആർട്സ് സൊസൈറ്റി ഹാളിൽ രാജൻ സി.എച്ച് കവിതാ ലോകം എന്ന കവിതാ സംവാദ പരിപാടി നടന്നു.
നാടകും തലശ്ശേരി ആർട്സ് സൊസൈറ്റിയും ചേർന്ന് നടത്തിയ പരിപാടിയായിരുന്നു.
കഴിഞ്ഞ അൻപത്തഞ്ച് വർഷമായി രചനാ രംഗത്തുള്ള രാജൻ സി. എച്ച് ഇതു വരെയായി മുപ്പത്തിയഞ്ച് കവിതാ സമാഹാരങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. കാലത്തോടൊപ്പം സഞ്ചരിച്ച് കാലത്തോട് ചേർന്ന് രചിക്കപെട്ടിട്ടുള്ള രാജന്റെ കവിതകൾ ഏറെ വായിക്കപ്പെട്ടിട്ടില്ല എന്നത് ദൗർഭാഗ്യകരമാണെന്നും അദ്ദേഹത്തിൻ്റെ കവിതകൾ വിശദമായി ചർച്ച ചെയ്യപ്പെടേണ്ടതുണ്ടെന്നും വിഷയം അവതരിപ്പിച്ചു കൊണ്ട് സന്തോഷ് മാനിച്ചേരി അഭിപ്രായപ്പെട്ടു.
ഇതോടൊപ്പം കവിതയുടെ സ്ത്രീപക്ഷ വായന എന്ന വിഷയത്തിലൂന്നിക്കൊണ്ട് ഡോ: സ്മിതാ പന്ന്യനും സംസാരിച്ചു.
ഇത്രയധികം പുസ്തകൾ, അതും കാതലായതും വ്യത്യസ്ഥമായതുമായ മുപ്പത്തിയഞ്ച് പുസ്തകങ്ങൾ എഴുതിയ ഈ കവിയെ ഇതിന് മുൻപ് ശ്രദ്ധിക്കാൻ പറ്റാതിരുന്നത് ഒരു വായനക്കാരിയെന്ന നിലയിൽ എന്റെ പരിമിതി തന്നെ എന്നും അവർ പറഞ്ഞു. ചടങ്ങിൽ നാടക് ജില്ലാ പ്രസിഡണ്ട് ടി ടി വേണുഗോപാലൻ അദ്ധ്യക്ഷനായി.
സുബൈർ മാസ്റ്റർ, എൻ. കെ. ഹരിദാസ്, സജീന്ദ്രൻ മൂക്കായി, സന്തോഷ് മാഷ്, പ്രേംനാഥ് കബനി, എൻ. ധനഞ്ജയൻ, ബാലകൃഷ്ണൻ കതിരൂർ തുടങ്ങിയവർ സംസാരിച്ചു

Post a Comment