ദേശീയ കർഷക രജിസ്ട്രിയിൽ 6നകം ചേരണം
മാഹിയിലെ പി.എം. കിസാൻ പദ്ധതിയിൽ ഗുണഭോക്താക്കളായ കർഷകർ വിവരങ്ങൾ ദേശീയ കർഷക രജിസ്ട്രിയിലേക്ക് ബന്ധപ്പെടുത്തേണ്ടത് നിർബന്ധമാണ്.
നവംബർ 6 ന് മുമ്പായി പള്ളൂർ / മാഹി കൃഷി ഓഫീസുകളിൽ വന്നു ചെയ്യാവുന്നതാണ്.
ആധാർ കാർഡും, സ്വന്തം പേരിലുള്ള സ്ഥലത്തിന്റെ സർവേ നമ്പറും, ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ ഫോണുമായി എത്തിച്ചേരേണ്ടതാണ്.
കേന്ദ്ര കർഷക രജിസ്റ്ററിൽ രജിസ്റ്റർ ചെയ്യാത്ത കർഷകരുടെ ആനുകൂല്യങ്ങൾ റദ്ദുചെയ്യപ്പെടുന്നതായിരിക്കുമെന്ന്കൃഷി ഡെപ്യൂട്ടി ഡയറക്ടർഅറിയിച്ചു,

Post a Comment