*ഡ്രൈനേജ് നിർമ്മാണത്തിലെ അപാകത : വെള്ളക്കെട്ടിൽ വലഞ്ഞ് പ്രദേശവാസികൾ*
അഴിയൂർ : തലശ്ശേരി- മാഹി ബൈപ്പാസിലെ സർവീസ് റോഡിൽ അഴിയൂർ പഞ്ചായത്തിലെ 19-ാം വാർഡിലാണ് ഡ്രൈനേജ് നിർമ്മാണത്തിലെ ആശാസ്ത്രീയത കാരണം വെളളക്കെട്ട് സൃഷ്‌ടിക്കപ്പെട്ടത്.
ആറുവരിപ്പാതയുടെ 2 കിലോമീറ്റർ പരിധിയിൽ വരുന്ന ഉയർന്ന ഭാഗത്തു നിന്നുള്ള മഴവെള്ളം മുഴുവനും, സർവീസ് റോഡിലാണ് എത്തിച്ചേരുന്നത്.
സ്ഥലപരിമിതി കാരണം തടസ്സപ്പെട്ടു കിടന്ന സർവീസ് റോഡിന്റെ നിർമ്മാണ പ്രവർത്തി ഇപ്പോൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. എന്നാൽ നിർമ്മാണത്തിലെ അപാകത കാരണം, ആറുവരിപ്പാതയിൽ നിന്നും സർവീസ് റോഡിലേക്ക് എത്തുന്ന മഴവെള്ളം മുഴുവൻ ഡ്രൈനേജിലേക്ക് പോകാതെ സമീപ പ്രദേശങളിലെ വീടുകളിലേക്കാണ് ഒഴുകി എത്തുന്നത്.
ഇത്രയും ദൂരത്ത് നിന്ന് ഒഴുകിയെത്തുന്ന വെള്ളത്തെ ഉൾക്കൊള്ളാനുള്ള ശേഷി ഇടുങ്ങിയ ഡ്രൈനേജിനില്ല.
റോഡിലെത്തുന്ന വെള്ളം ഡ്രൈനേജിലേക്ക് പോകുവാൻ ദ്വാരങ്ങളിട്ട് പി വി സി പൈപ്പ് സ്ഥാപിച്ചിരിക്കുകയാണ്. എന്നാലിത് ഫലവത്തായില്ല.
പകരം ഗ്രേറ്റിങ്ങ് നിർമ്മിച്ചിരുന്നെങ്കിൽ വെള്ളം ഡ്രൈനേജിലേക്ക് കൃത്യമായി ഒഴുകും
ലോഹ കമ്പികൾ ഉപയോഗിച്ച് അഴികൾ നിർമ്മിച്ച് മഴവെള്ളം എളുപ്പത്തിൽ ഡ്രൈനേജിൽ ഇറങ്ങുവാൻ വേണ്ടി ചെയ്യുന്ന വിദ്യയാണിത്
വിഷയവുമായി ബന്ധപ്പെട്ട്ദേ ശീയപാത അധികൃതർക്ക് നിരവധി തവണ പരാതി നൽകിയിട്ടും ഇതുവരെ ഫലപ്രദമായ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല എന്ന് നാട്ടുകാർ പറഞ്ഞു

Post a Comment