*ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ കുട്ടികളെ ചേർത്ത് പിടിച്ച് സുരഭിരാജ്*
മാഹി : യുവതലമുറയ്ക്കിടയിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ അറിവാണ് യഥാർത്ഥ ലഹരിയെന്നും, കുടുംബ ബന്ധങ്ങൾ തമ്മിലുള്ള സ്‌നേഹത്തോളം മറ്റൊരു ലഹരിയില്ലായെന്നുമുള്ള സുരഭിരാജിൻ്റെ വാക്കുകൾ കുഞ്ഞുങ്ങളുടെ മനസിൽ എത്രത്തോളം ആഴത്തിലേക്കിറങ്ങിയിരുന്നു എന്നതിൻ്റെ തെളിവായിരുന്നു മാഹി ജെ എൻ ജി എച്ച് എസ് എസിൽ അറിവാണ് ലഹരി എന്ന ലക്ഷ്യബോധമുയർത്തി "തിരിച്ചറിവ്" ബോധവത്ക്കരണ പരിപാടി അവസാനിച്ച ശേഷമുള്ള വിദ്യാർത്ഥികളുടെ അഭിപ്രായങ്ങളും രംഗങ്ങളും.
ചിലർ സുരഭിയെ കണ്ണീരോടെ കെട്ടിപ്പിടിക്കുകയായിരുന്നു.
ജെ എൻ ജി എച്ച് എസ് എസിലെ ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ വൈസ് പ്രിൻസിപ്പൽ റീന കെ അധ്യക്ഷത വഹിച്ചു.
ലക്ച്ചറർ അധ്യാപിക സജിത ഭാസ്‌കർ സ്വാഗതം പറഞ്ഞു
വിദ്യാർത്ഥികൾക്ക് മാത്രമല്ല രക്ഷിതാക്കൾക്കും മെൻഡ് റീഡറും , മെൻ്റലിസ്‌റ്റും ഹിപ്നോട്ടിസ്റ്റുമായസുരഭി ബോധവത്ക്കരണ ക്ളാസ് എടുക്കാറുണ്ട്.
മാഹിയിൽ ഇതിനോടകം നിരവധിയിടങ്ങളിൽ ബോധവത്ക്കരണ ക്ളാസുകൾ സുരഭി നടത്തിയിട്ടുണ്ട്
2025 ത്തിലെ ഇന്ത്യയിലെ ബെസ്റ്റ് ഹിപ്നോട്ടിസ്റ്റ് അവാർഡ്, 2025ലും ,2026 ലും മെൻ്റലിസത്തിൽ വേൾഡ് റെക്കോർഡ് എന്നിവ കരസ്ഥമാക്കിയ സുരഭി രാജ് ന്യൂ മാഹി അഴീക്കൽ ബോട്ട് ജെട്ടിക്കടുത്തെ രാജൻ്റെയും, സുജാതയുടെയും മകളാണ്

Post a Comment