*സർവീസ് റോഡ് പൂർത്തിയാക്കണം*
അഴിയൂർ : തലശ്ശേരി- മാഹി ബൈപ്പാസിൽ അഴിയൂർ 19-ാം വാർഡിൽ റെയിൽവേ മേൽപ്പാലത്തിന് സമീപത്തെ ഇരുന്നൂറ് മീറ്ററോളം വരുന്ന സർവീസ് റോഡാണ് പൂർത്തിയാവാതെ മുടങ്ങികിടക്കുന്നത്.
രയരോത്ത് മുക്ക്, പരദേവത ക്ഷേത്രം റോഡിലൂടെയാണ് വാഹനങ്ങൾ കടന്നുപോവുന്നത്
വലിയ ഒരു വാഹനത്തിന് മാത്രം കടന്ന് പോവാൻ വീതിയുള്ള ഈ റോഡിൽ ഗതാഗതക്കുരുക്ക് നിത്യസംഭവമായിരിക്കുകയാണ്.
സർവീസ് റോഡിനോട് ചേർന്നുള്ള സ്ഥലം എറ്റെടുത്ത് നഷ്ടപരിഹാരതുക കൈമാറിയതായി വാർഡ് മെംബർ റഫീക്ക് നൽകിയ വിവരാവകാശ രേഖയ്ക്ക് മറുപടി ലഭിച്ചിരുന്നു
പിന്നെന്താണ് സർവീസ് റോഡ് പൂർത്തീകരിക്കാൻ കാലതാമസമെന്നാണ് നാട്ടുകാർ ചോദിക്കുന്നത്
സർവീസ് റോഡ് പൂർത്തിയായാൽ കുഞ്ഞിപ്പള്ളി, മോന്താൽ ഭാഗത്ത് നിന്നുള്ള ട്രെയിൻ യാത്രക്കാർക്ക് എളുപ്പം ഒന്നാമത്തെ പ്ലാറ്റ്ഫോമിൽ എത്തിച്ചേരുവാനും , നിലവിലെ യാത്ര ക്ളേശത്തിന് പരിഹാരമാവുകയും ചെയ്യും

Post a Comment