പ്രതിഷേധ പ്രകടനം നടത്തി
മാഹി.വോട്ടവകാശം നിഷേധിച്ച് വോട്ട് കൊള്ള നടത്തിയ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജി വയ്ക്കണമെന്ന ആവശ്യമുയർത്തി മാഹിയിൽ സി.പി.എം., സി.ഐ.ടി.യു. കർഷകസംഘം, തുടങ്ങിയ സംഘടനകൾ ചേർന്ന് പ്രതിഷേധ പ്രകടനവും കൂട്ടായ്മയും നടത്തി. ഹാരിസ് പരന്തിരാട്ടിൻ്റെ അധ്യക്ഷതയിൽ കർഷകസംഘം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം കാരായി ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു.
സിപിഎം മാഹി ലോക്കൽ സെക്രട്ടറി കെ പി നൗഷാദ്, കർഷകസംഘം തലശ്ശേരി ഏരിയ വൈസ് പ്രസിഡൻ്റ് എസ്ഐ ടി വിജീഷ്, കെ പി സുനിൽകുമാർ, മനോഷ് പുത്തലം എന്നിവർ സംസാരിച്ചു.

Post a Comment